ഫെയ്‌സ്ബുക്കിനേയും വാട്‌സ്ആപ്പിനേയും വെട്ടാന്‍ മലയാളി ആപ്പ്; അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പ്

YouWe screen

സോഷ്യല്‍മീഡിയയില്‍ നമ്മളാെക്കെ സജീവമാണെങ്കിലും ഫെയ്സ്ബുക്കിലുടെയും വാട്സാപ്പിലുടെയും നാം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും അധികം ആരും കാണുന്നില്ലെന്ന തോന്നലുകള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും റെഡ് സിഗ്നല്‍ കാട്ടി പുത്തന്‍ ബ്രോഡ്കാസ്റ്റ് ആപ്പുമായി എത്തിയിരിക്കുകയാണ് കെ ശങ്കര്‍ എന്ന മലയാളി. യുവി ആപ്പ് വാട്‌സ് ആപ്പിന്റെയും ട്വിറ്ററിന്റെയും ഫെയ്‌സ്ബുക്കിന്റെയും സവിശേഷതകള്‍ ചേര്‍ന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍.
എറണാകുളം കടവന്ത്ര സ്വദേശിയായ കെ ശങ്കറിന്‍റെ യുവി (YouWe) ബ്രോഡ്കാസ്റ്റ് ആപ്പുവഴി ഇനി ചിത്രങ്ങളും മേസേജും ഓഡിയോയും വീഡിയോയും ഡോക്യുമെന്‍റ്സും പരിധിയില്ലാതെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകും എന്നതാണ് സോഷ്യല്‍മീഡിയ പ്രേമികള്‍ക്കുളള ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്ത.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന യുവി ആപ്പ്, വാട്സാപ്പിന്‍റെ ഘടനയും എത്രപേരെ വേണമെങ്കിലും കൂട്ടിചേര്‍ക്കാവുന്ന ട്വിറ്ററിന്‍റെ രീതിയും ഫെയ്സ്ബുക്കിന്‍റെ സവിശേഷതയുമാണ് പങ്കുവെയ്ക്കുന്നത്. വാട്‌സ് ആപ്പിന്റെ ഘടനയിലാണ് യുവി ആപ്പിന്റെ രൂപകല്‍പന. എത്രപേരെ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാനാവുന്ന ട്വിറ്ററിന്റെ രീതിയും ഫെയ്‌സ്ബുക്കിന്റെ സവിശേഷതയും ചേരുന്നതാണ് ഈ ആപ്പ്.
രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉപഭോക്താവിന് ഇഷ്ടമുളള പേജുകളില്‍ അംഗമാകാം. ഒരാള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പില്‍ ആര്‍ക്കുവെണമെങ്കിലും അംഗമാകാവുന്നതാണ്. ഗ്രൂപ്പില്‍ അംഗമാകുന്നതും പുറത്തുകിടക്കുന്നതും ഉപഭോക്താവിന്‍റെ ഇഷ്ടത്തിന് അനുസരിച്ചാണ്. അഡ്മിന് ഇതില്‍ അവകാശമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
പക്ഷേ പോസ്റ്റുകള്‍ ഇടനുളള അധികാരം ഗ്രൂപ്പ് അഡ്മിന് മാറ്റമാണ്. ഒരു ഗ്രൂപ്പില്‍ പരമാവധി 10 അഡിമിന്‍ വരെയാകാം. അതേസമയം പി.എസ്.സി, സംഗീതം, ട്രോളുകള്‍, പൊതുവിഞ്ജാനം തുടങ്ങി ഏതു മേഖലയിലെയും വിവരങ്ങളും അറിവുകളും, ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍പേരിലെത്തിക്കാന്‍ യുവി ആപ്പ് സഹായകമാണെന്ന് ശങ്കര്‍ പറഞ്ഞു.

Shanker
കൂടാതെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ ഇത്തരത്തില്‍ ലഭ്യമാകുന്നവ വായിക്കാനും വാട്സാപ്പ് വഴിയോ മേസേജ് വഴിയോ ഇത് മറ്റുളളവര്‍ക്ക് അയക്കാനും സാധിക്കും. ‘യുവി ആപ്പ്’ പൊതു ആപ്പ് ആണെങ്കിലും താത്പര്യമുണ്ടെങ്കില്‍ മാത്രം പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്നത് വലിയൊരു സ്വകാര്യതയാണ്.
കൂടാതെ ഗ്രൂപ്പ് ഫോളോ ചെയ്യുന്നവര്‍ക്ക് മറ്റ് അംഗങ്ങളുടെയോ അഡ്മിന്‍റെയോ ഫോണ്‍ നമ്പറുകള്‍ എടുക്കാനും സാധിക്കില്ല എന്ന യുവി ആപ്പിന്‍റെ സവിശേഷതയാണ്. പക്ഷേ യുവി ആപ്പ് രജിസ്ട്രേഷന് ഫോണ്‍ നമ്പറും പേരും ആവശ്യമാണ്.
2ജി , 3ജി, 4ജി കണക്ഷനുകളില്‍ ആപ്പ് ഉപയോഗിക്കാം. എം.ബി.എ പഠന ശേഷം പരസ്യമേഖലയില്‍ ജോലിചെയ്തിരുന്ന കെ ശങ്കറിന്‍റെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാനും പഠിക്കാനുമുളള താല്‍പര്യത്തില്‍ നിന്നാണ് യുവി ആപ്പ് പിറന്നത്.
ഒരു വര്‍ഷം മുന്‍പാണ് യുവി ആപ്പിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞമാസത്തോടെ ആദ്യ പതിപ്പ് റെഡിയായി. ഇതനൊടകം തന്നെ വലിയ സ്വീകാര്യതയാണ് യുവി ആപ്പിന് ലഭിക്കുന്നത്. ഇതിനകം പതിനായിരത്തോളം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

share this post on...

Related posts