വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കളമശേരി: കളമശേരി നുവാൽസിൽ പഠിക്കുന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ തേവക്കൽ സ്വദേശി വടക്കേടത്ത് വീട്ടിൽ അജിത്ത് (34) ആണ് പോലീസ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എടുക്കുന്നതിനായി സെക്യൂരിറ്റി കാബിനിൽ കൂട്ടുകാരിയുമായി എത്തുകയും കൂട്ടുകാരി ഭക്ഷണം എടുക്കാൻ കാബിനിൽ കയറിയ സമയം നുവാൽസിനകത്തുള്ള എസ്ബിഐ എടിഎമ്മിൽ പൈസയെടുക്കാൻ വന്ന അജിത്ത് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കളമശേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related posts