
അധികമാർക്കും പരിചിതമല്ലാത്ത സൗന്ദര്യ ഗുണങ്ങളും ഏറെയുള്ള ഒന്നാണ് നാളികേര വെള്ളം ഉപയോഗിച്ച് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളും, സൗന്ദര്യ ഗുണങ്ങളും. നാളികേര വെള്ളം പതിവായി ഉപയോഗിക്കുന്നത് മുഖത്തിൻറെ തിളക്കം വർദ്ധിപ്പിക്കും. ർമത്തിന്റെ ടോൺ മെച്ചപ്പെടുത്താനും ചർമ്മത്തിന് വളരെ പെട്ടെന്ന് തിളക്കം നൽകാനും നാളികേര വെള്ളം പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. ചർമ്മത്തിനാവശ്യമായ ആൻറിഓക്സിഡന്റുകളും സൈറ്റോകിനിനുകളും നാളികേരവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ കൊളാജൻ അളവ് വർദ്ധിപ്പിച്ച് അകാല വാർധക്യ ലക്ഷണങ്ങളെ വലിയ തോതിൽ തടയുകയും, കൂടാതെ, ഒമേഗ -3, വിറ്റാമിൻ സി എന്നിവ നല്ല അളവിൽ അടങ്ങിയതിനാൽ ഇത് ചർമ്മത്തിലെ കോശങ്ങളെ ഇല്ലാതാക്കുകയും സുഷിരങ്ങൾ അടയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

മഗ്നീഷ്യം, പൊട്ടാസ്യം, അമിനോ ആസിഡുകൾ തുടങ്ങിയ ധാതുക്കളുടെ ഘടകങ്ങളും ഇതിലുണ്ട്, ഇത് ചർമ്മത്തിൽ ജലാംശം നില നിർത്തുകയും ചെയ്യുന്നു. നാളികേര വെള്ളത്തിൻറെ തുല്യ അളവിൽ വെള്ളരി ജ്യൂസ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് തണുപ്പിക്കാൻ 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് നന്നായി തണുത്ത ശേഷം ഒരു കോട്ടൺ പാഡ് ഈ ലായനിയിൽ മുക്കി മുഖത്തും കഴുത്തിലും ഒരുപോലെ പുരട്ടുക. നിങ്ങളുടെ ചർമം പെട്ടെന്ന് വരണ്ടു പോകുന്നതാണെങ്കിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിയ്ക്കാം. 15 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാം.

മറ്റൊരു രീതിയിൽ ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ ജ്യൂസ് തുല്യ അളവ് നാളികേര വെള്ളത്തിൽ കലർത്തുക. ഇത് കോട്ടൺ പാഡ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക. പൂർണ്ണമായും ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖ ചർമത്തെ മെച്ചപ്പെടുത്താനും ചർമ സുഷിരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്ന ഡി-ടാൻ മാസ് കിനെ കുറിച്ച് നമുക്കിനി അറിയാം. ഇതിനായി, ഒരു ടേബിൾ സ്പൂൺ ഫുള്ളർ എർത്ത്, 1 ടീസ്പൂൺ തേൻ എന്നിവ എടുത്ത് ആവശ്യമായ അളവിൽ തേങ്ങാവെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിൽ തയ്യാറാക്കി എടുക്കുക. ശേഷം മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കി ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് വൃത്തിയായി കഴുകുക.

ശേഷം നല്ലൊരു മോയ്സ്ചുറൈസർ ഉപയോഗിച്ച് ഇത് പിന്തുടരുക. അതുപോലെ തന്നെ തേങ്ങാ വെള്ളത്തിൻറെ ഗുണങ്ങളടങ്ങിയ ഒരു ഫെയർനസ് മാസ്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. പതിവായി ഉപയോഗിക്കുക്കയാണെങ്കിൽ ഈ മാസ്ക് ചർമ്മത്തിന്റെ ടോൺ പ്രകാശമാക്കുകയും ചർമം മൃദുവാക്കുകയും ചെയ്യും. ഒരു ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി എടുക്കുക, ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കുക്കുമ്പർ ജ്യൂസും തേനും ചേർത്ത് തേങ്ങാവെള്ളം ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ മിശ്രിതം 30 മിനിറ്റ് മുഖത്ത് പുരട്ടുക. പിന്നീട്, നന്നായി സ്ക്രബ് ചെയ്ത് കഴുകുക.