വർഷത്തിൽ ആറു ദിവസം സൗജന്യമായി ഇവിടങ്ങളിൽ പ്രവേശിക്കാം!

105ാമത് വാർഷികം പ്രമാണിച്ച്‌ യു.എസ് നാഷണൽ പാർക്ക് സർവീസിന് (എൻ.പി.എസ്) കീഴിൽ വരുന്ന എല്ലാ സൈറ്റുകളിലേക്കുമുള്ള പ്രവേശനം ഓഗസ്റ്റ് 25ന് സന്ദർശകർക്ക് സൗജന്യമായിരിക്കും. എൻട്രൻസ് ഫീ അടയ്ക്കാതെ തന്നെ എല്ലാവർക്കും എൻ.പി.എസിന്റെ മേൽനോട്ടത്തിലുള്ള ദേശീയോദ്യാനങ്ങളിൽ പ്രവേശിക്കാം. 423 ദേശീയോദ്യാനങ്ങളാണ് യു.എസിലെമ്പാടുമായി വ്യാപിച്ചു കിടക്കുന്നത്. ഇതിൽ മൂന്നിലൊന്നിൽ പ്രവേശിക്കാനും എൻട്രി ഫീസ് നൽകണം. 5 ഡോളർ മുതൽ 35 ഡോളർ വരെ പ്രവേശന ഫീസ് ഈടാക്കാറുണ്ട്. എന്നാൽ ഓഗസ്റ്റ് 25ന് ഇവിടങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. ഒരു കലണ്ടർ വർഷത്തിൽ ഇത്തരത്തിൽ ആറു ദിനങ്ങളിൽ സൗജന്യ എൻട്രി ലഭിക്കും.

The 10 Best National Parks in the USA 2018-19 | Travel | US News

നാഷണൽ പബ്ലിക് ലാൻഡ്സ് ഡേ (സെപ്റ്റംബർ 25), വെറ്ററൻസ് ഡേ (നവംബർ 11), മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേ (ജനുവരി 18), നാഷണൽ പാർക്ക് വീക്കിന്റെ ആദ്യ ദിനം (ഏപ്രിൽ 17), അമേരിക്കൻ ഔട്ട്ഡോർസ് ആക്ടിന്റെ വാർഷികമായ ഓഗസ്റ്റ് 4 എന്നീ ദിവസങ്ങളിലും സൗജന്യ പ്രവേശനമുണ്ടായിരിക്കും. അമേരിക്കയിലെ വമ്പൻ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിപക്ഷം ടൂറിസവും നടക്കുന്നത്.

8 Inspirato Destinations Near U.S. National Parks | Inspirato In The Details

കൂടുതൽ പേരും ഇത്തരം ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകൾ സന്ദ‍ർശിക്കാറില്ല. ഇവിടങ്ങളിലേക്ക് കൂടുതൽപേരെ ആകർഷിക്കുക എന്നതും സൗജന്യ എൻട്രി അടക്കമുള്ള ഓഫറുകൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നു. യു.എസിലെ ദേശീയ പാർക്കുകൾ സന്ദർശിക്കുന്നത് വേറിട്ട അനുഭവമായിരിക്കും. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ടൂറിസ്റ്റുകൾ കൂടുതലായി ദേശീയ ഉദ്യാനങ്ങൾ സന്ദർശിക്കുന്നുണ്ട്. യെല്ലോ സ്റ്റോണിൽ 40 ശതമാനം അധികം സന്ദർശകർ വന്നുവെന്ന് കണക്കുകൾ പറയുന്നു. ഗ്രാൻഡ് ടെറ്റോണിൽ 48 ശതമാനവും ഗ്ലേഷ്യർ നാഷണൽ പാർക്കിൽ 50 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്.

These US national parks require reservations this summer - Lonely Planet

Related posts