പരസ്യത്തിലെ പോലെ ഹെയർ സ്വന്തമാക്കാൻ ഈ മുട്ട ഹെയർ മാസ്ക് പരീക്ഷിക്കാം

Apply these Egg mask to get healthy and straight hairs | News Track Live,  NewsTrack English 1

പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സൂപ്പർഫുഡാണ് മുട്ട. ഇതിലെ പ്രധാന ചേരുവയായ പ്രോട്ടീനുകൾ നമ്മുടെ ചർമ്മത്തിന് മാത്രമല്ല മുടിയിഴകൾക്കും ഒട്ടനേകം ഗുണങ്ങൾ സമ്മാനിക്കുന്നു. തിനെ കൂടാതെ അവശ്യധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടകളുടെ പോഷകഘടനയിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ ബയോട്ടിൽ എന്നീ രണ്ടു പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമായ മുട്ടകൾ കേടുപാടുകളുള്ള തലമുടിയിൽ പോഷണവും രൂപഘടനയും നൽകുന്നു.തലമുടിയെ പുനരുജ്ജീവിപ്പിക്കാനും കേശസംരക്ഷണം ആരോഗ്യമുള്ളതാക്കി മാറ്റിക്കൊണ്ട് മിനുസമാർന്നതും സിൽക്കിയായതുമായ തലമുടി ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ മൂന്നുതവണ മുട്ട അടിസ്ഥാനമാക്കിയുള്ള ഹെയർ മാസ്കുകൾ പരീക്ഷിക്കാം.

DIY Egg White Mask For Hair

മുട്ട, വാഴപ്പഴം, തേൻ, ഒലിവ് ഓയിൽ പാൽ എന്നിവയെല്ലാം ചേർന്ന പോഷകസമ്പന്നമായ ഈ മാസ്ക് കേടായ മുടിയെ പോഷകങ്ങൾ നൽകി പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ 1 പഴുത്ത വാഴപ്പപ്പഴം, നന്നായി ഉടച്ചെടുത്തതിലേക്ക് 1 മുട്ട, 3 ടേബിൾസ്പൂൺ പാൽ, 3 ടേബിൾസ്പൂൺ തേൻ, 5 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി കൂടിചേരുന്നതുവരെ എല്ലാ ചേരുവകളും ഒരുമിച്ച് മിക്സ് ചെയ്തുകൊണ്ടിരിക്കണം. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഈ മാസ്ക് ഏറ്റവും സൗമ്യമായി പുരട്ടുക. ഒരു മണിക്കൂർ ഇത് തലയിൽ സൂക്ഷിച്ച ശേഷം ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക. ബദാം, വെളിച്ചെണ്ണ എന്നിവയ്ക്ക് വരണ്ട മുടിയെ വീണ്ടും മോയ്സ്ചറൈസ് ചെയ്യാനുള്ള ഗുണങ്ങളുണ്ട്.

Related posts