നിയന്ത്രണങ്ങളോടെ ജപ്പാനിലേക്ക് ഇനി യാത്ര പോകാം

കോവിഡ്-19 ഭീതി ആരംഭിച്ചതിനുശേഷം പല രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ നിരോധിച്ചിരുന്നു അവസ്ഥയാണ്. അതിർത്തികൾ അടച്ചു. വിമാന സർവീസുകളും നിർത്തിവെച്ചു. ഒരളവ് വരെ കൊവിഡ് 19 മഹാമാരിയെ പിടിച്ചു കെട്ടാൻ സാധിച്ചെങ്കിലും ഓരോ രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ഇത് കാര്യമായി തന്നെ ബാധിച്ചു. അതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം മേഖലയെ തന്നെയാണ്. വിദേശ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖല പരുങ്ങലിലായി എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ പതിയെ പലതും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. പടിപടിയായി പ്രധാന കേന്ദ്രങ്ങൾ തുറക്കുന്നു. ഒപ്പം വിമാനസർവീസുകളും ചെറിയ രീതിയിലാണെങ്കിലും ആരംഭിച്ചിട്ടുണ്ട്.

യാത്രാ നിരോധനവും വിദേശികളുടെ പ്രവേശനത്തിനേർപ്പെടുത്തിയിരുന്ന വിലക്കുകകളും പല രാജ്യങ്ങളും നീക്കിത്തുടങ്ങുന്നുണ്ട്. ഈ പട്ടികയിൽ അധികം വൈകാതെ ജപ്പാനും ഉൾപ്പെടും. അതായത് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ജപ്പാൻ. എന്നാൽ ചില നിയന്ത്രങ്ങണങ്ങളോടെയാണ് ജപ്പാൻ ഒരുങ്ങുനന്തെന്നു മാത്രം. പത്തു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ മാത്രമെ തുടക്കത്തിൽ ജപ്പാൻ അനുവദിക്കുകയുള്ളൂ. ഓരോ രാജ്യങ്ങളിലെയും കൊറോണ വൈറസ് കേസുകളുടെ എണ്ണം കണക്കാക്കിയാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അടുത്ത മാസം മുതൽ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് ജപ്പാനിൽ വരുന്നവർക്ക് അവിടെ മൂന്ന് മാസത്തിന് മുകളിൽ തങ്ങാൻ അനുവാദമുണ്ട്.

Related posts