ഗ്രീന്‍ ടീ പുരട്ടി സൗന്ദര്യം കൂട്ടാം

ഗ്രീന്‍ ടീ പുരട്ടി സൗന്ദര്യം കൂട്ടാം. എങ്ങനെ ആണെന്നല്ല! ഇതു നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ഒപ്പം ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മികച്ചതാണ് ഗ്രീന്‍ടീ, ഒപ്പം സൗന്ദര്യം കൂട്ടാനും സാധിക്കും. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ എത്ര കൂടുന്നുവോ, അത്രയും കുറവായിരിക്കും നിങ്ങൾക്ക് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളും അസുഖങ്ങളും. സൂര്യതാപം പോലെയുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടായാൽ, അത് ചർമ്മകോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. ഇവ നിയന്ത്രിക്കുന്നതിന് ഗ്രീന്‍ടീ സഹായിക്കും.

ഗ്രീന്‍ ടീയും, മഞ്ഞളും,കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഗ്രീൻ ടീ ചതച്ച്, അതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളക്കടല പൊടിച്ചത് ചേർക്കുക. ശേഷം, കുറച്ച് വെള്ളം ചേർത്ത് ഈ ചേരുവകൾ നന്നായി യോജിപ്പിച്ച്, കുഴമ്പ് പരുവത്തിൽ ആക്കി ഇത് നിങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം മുഖം കഴുകി വൃത്തിയാക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുവാനുള്ള പ്രകൃതിദത്തമായ പ്രശ്നപരിഹാര മാർഗ്ഗമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ബാഗുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക, ശേഷം തണുത്ത ഗ്രീൻ ടീ ബാഗുകൾ രണ്ടു കണ്ണുകളിലും വയ്ക്കുക.

പ്രകൃതിദത്ത ടോണറായി ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്. ഇതിനായി, കുറച്ച് ഗ്രീൻ ടീ ഉണ്ടാക്കിയിട്ട് മുറിയുടെ താപനിലയിൽ എത്തുമ്പോൾ അതിലേക്ക് കറ്റാർവാഴ ജെൽ ചേർക്കുക. ഇതിൽ അടങ്ങിയിട്ടുള്ള ശക്തമായ ആന്റി മൈക്രോബിയൽ സവിശേഷതകൾ മുഖക്കുരു വളരുന്നതിനെ തടയുന്നു. തേയില ഇല നന്നായി ചതച്ച്‌ നീരാക്കിയത് ഒരു ടേബിള്‍സ്‌പൂണ്‍ എടുത്ത്, അതിലേക്ക് രണ്ടു ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ നന്നായി തേച്ചുപിടിപ്പിച്ച്‌ 20 മിനുട്ടിനുശേഷം കഴുകി കളയാം.

Related posts