കെ ജി എഫിലൂടെ ശ്രദ്ധേയനായ യഷിന് രണ്ടാമത്തെ കുഞ്ഞു പിറന്നു

തെലുങ്ക് നടന്‍ യഷിന് കുഞ്ഞു പിറന്നു. കെ ജി എഫിലൂടെ ശ്രദ്ധേയനായ നടനും ഭാര്യ രാധിക പണ്ഡിറ്റിനും ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് സിനിമാലോകം.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ലാണ് ആദ്യത്തെ കണ്‍മണി പിറക്കുന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയാണ് തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയത്. ഐറ എന്നു പേരിട്ട മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

share this post on...

Related posts