യാഹൂ ഗ്രൂപ്പ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്നത്തെ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യാഹൂവിന്റെ വിവിധ സേവനങ്ങള്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ ഒന്നാണ് യാഹൂ ഗ്രൂപ്പ്. 2001 ജനുവരിയില്‍ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബര്‍ 15-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 

മറ്റ് വാണിജ്യമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹൂ ഗ്രൂപ്പ് കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുമായി പൊാരുത്തപ്പെടുന്നില്ലെന്ന് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറഞ്ഞു. 

Related posts