യുകെയില്‍ ക്രിസ്മസ് ആഘോഷം അതിരുവിടുന്നു; മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു

111230080202-champagne-pop-story-top

ലണ്ടന്‍: യുകെയിലെ ക്രിസ്മസ് ആഘോഷം ലഹരിയില്‍ അതിരുവിടുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കഠിനമായ തണുപ്പ് കാലങ്ങളിലൊന്നില്‍ കൂടിയാണ് യുകെ കടന്ന് പോകുന്നത്. അതിനാല്‍തന്നെ യുവതീയുവാക്കളുടെ ആഘോഷങ്ങള്‍ക്ക് ലഹരി വലിയ കൂട്ടാകുന്നുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് ബ്രിട്ടീഷ് തെരുവുകള്‍ മുഴുവന്‍ കുടിച്ച് കൂത്താടി നടക്കുന്ന യുവതീയുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാന്‍ കൊടും തണുപ്പില്‍ പലരും തെരുവില്‍ ഇറങ്ങിയിരിക്കുന്നത് നഗ്‌നരായിട്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പൊലീസിന്റെ പണി വര്‍ധിച്ചിരിക്കുകയാണ്. വഴിയില്‍ കിടക്കുന്നവരെ ആശുപത്രിയിലാക്കിയും വീട്ടിലെത്തിച്ചും പൊലീസ് വലയുന്നുണ്ട്.
ഇന്നലെ രാത്രിയിലെ ബ്ലാക്ക് ഐ ഫ്രൈഡേ ആഘോഷം പല തെരുവുകളിലും ലഹരിയുടെ പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ക്ക് വഴിമാറിയിരുന്നു. ലഹരിയുടെ ആധിക്യത്തെ തുടര്‍ന്ന് തെമ്മാടികളായിത്തീര്‍ന്ന ചില യുവതീ യുവാക്കള്‍ തെരുവുകളില്‍ പരസ്യമായി നടത്തിയ പേക്കൂത്തുകള്‍ക്ക് കൈയും കണക്കുമില്ല. ഇവര്‍ പരപ്സരം അടിപിടികൂടുകയും പരസ്യമായി മൂത്രമൊഴിക്കുകയും തെരുവുകളില്‍ ലഹരിയുടെ ആധിക്യത്താല്‍ കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. ന്യൂകാസില്‍, കാര്‍ഡിഫ്,, ലിവര്‍പൂള്‍, സ്വാന്‍സീ, മാഞ്ചസ്റ്റര്‍, ലണ്ടന്‍ തുടങ്ങിയ മിക്ക നഗരങ്ങളിലെ തെരുവുകളിലും ഇത്തരം പ്രശ്നക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
ഇന്നലെ നടന്ന ആക്രമണങ്ങളില്‍ മൊത്തം മൂന്ന് പൊലീസുകാര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് തലക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് തുടര്‍ച്ചയായി രക്തം ഒഴുകി ആശുപത്രിയാവുകയായിരുന്നു. തന്റെ ഓഫീസറുടെ തലക്കേറ്റ പരുക്കിന്റെ ഫോട്ടോ വെസ്റ്റ് യോര്‍ക്ക്ഷെയര്‍ പൊലീസിലെ ബ്രാഡ്ഫോര്‍ഡ് വെസ്റ്റ് സെര്‍ജന്റായ അലെക്സ് ആര്‍ടിസ് ട്വീറ്റ് ചെയ്തിരുന്നു. വാല്‍സാള്‍ ടൗണ്‍സെന്ററിലെ ഒരു നൈറ്റ് ക്ലബിന് പുറത്തുണ്ടായ അടിപിടിയെ തുടര്‍ന്നായിരുന്നു ഒരാള്‍ നാല് പേരെ കത്തിയെടുത്ത് കുത്തിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നു. കത്തിക്കുത്തില്‍ 20കാരന് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിലായിട്ടുണ്ട്.

share this post on...

Related posts