‘വാസന്തി’ എന്ന ചിത്രം മോഷണമെന്ന ആരോപണവുമായി എഴുത്തുകാരൻ

sajas post

ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമായ ‘വാസന്തി’യ്‍ക്കെതിരെ രംഗത്തെത്തിയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് പി കെ ശ്രീനിവാസൻ. തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകം മോഷ്ടിച്ചൊരുക്കിയ സിനിമയാണെന്നാണ് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ മറുപടിയുമായി സംവിധായകരിലൊരാളായ സജാസ് റഹ്മാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ‘Inspired from thoughts dramatized in the play porvai porthiya udalgal by indhira parthasarathy’ എന്ന് ഞങ്ങൾ സിനിമയിൽ എഴുതി കാണിച്ചിട്ടുമുണ്ടെന്നാണ് സജാസ് മറുപടിയായി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘വാസന്തിയെ മോഷ്ടിച്ചവർ’ എന്ന തലക്കെട്ടിലാണ് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നത്. “വാസന്തി വന്ന വഴി ” എന്നൊരു ലേഖനം മനോരമയുടെ ഞായറാഴ്ചയിൽ കണ്ടു. ലേഖകൻ എം കെ കുര്യാക്കോസ്.

Vasanthi (2019) | Vasanthi Malayalam Movie | Movie Reviews, Showtimes |  nowrunning

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാൻ, സജസ് റഹ്മാൻ എന്നിവരെ കുറിച്ചാണ് എഴുത്ത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ (പുതപ്പു പുതപ്പിച്ച ശരീരങ്ങൾ) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകർ പറയുന്നു. മാത്രമല്ല 2010 ൽ വാസന്തി നാടകരൂപത്തിൽ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തിൽ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോൾ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു. പോർവേ ചാർത്തിയ ഉടൽകൾ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരൻരെ നാടകം സിനിമയാക്കുമ്പോൾ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിൻറെ അനുവാദം വാങ്ങണം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഐപി എന്ന് ഞങ്ങൾ, സുഹൃത്തുക്കൾ വിളിക്കുന്ന ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ഞാൻ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ ഐപി എന്നെ വിളിക്കും.

Vasanthi Full Movie - YouTube

കാരണം കേന്ദ്ര അക്കാദമി അവാർഡ് ലഭിച്ച കുരുതിപ്പുനൽ ഉൾപ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. കൂടാതെ ഐപിക്ക്‌ പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സർക്കാരിനെ ഇക്കാര്യം അറിയിച്ചാൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദർഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവർ പറയുന്നത്. കഥാപാത്രത്തിൻരെ പേര് പോലും മാറ്റാൻ വാസന്തിക്കാർക്കു ആയില്ല. (ഐപിയുടെ ഉച്ചിവയിൽ എന്ന കഥയാണ് കെ എസ് സേതുമാധവൻ മറുപക്കം എന്ന പേരിൽ 1992 ൽ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വർണ കമലം ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങൾ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ? എന്നാണ് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

Related posts