ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട്

ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ടിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.’സ്‌നോ ക്രാബ്’ എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില എത്രയാണെന്ന് അറിയേണ്ടേ. 46,000 ഡോളറാണ്(5 മില്ല്യണ്‍ യെന്‍) ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ. ജപ്പാനിലെ ടോട്ടോറിയില്‍ ഞണ്ടുലേലം വര്‍ഷംതോറും നടക്കാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്. ഞണ്ടിനെ മാത്രമല്ല, ട്യൂണ, മത്തനുകള്‍ എന്നിവയും ഈ ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോകാറുണ്ട്. ഇത്രയും വലിയ തുകയ്ക്ക് ഇത് ആദ്യമായാണ് ഈ ഭീമന്‍ ഞണ്ട് വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷോട്ടാ ഇനമോണോയും പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ വിലയായ 2 മില്ല്യണ്‍ യെന്നിനെ ഇത്തവണത്തെ വില കടത്തി വെട്ടിയതായാണ് ഇനമോണോ പറയുന്നത്. ഇതിനെ ജപ്പാനിലെ ഗിന്‍സാ ജില്ലയിലെ ഒരു റെസ്റ്റോറന്റില്‍ കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.

share this post on...

Related posts