എസ്‌കലേറ്റര്‍ താഴേക്കു വേഗത്തില്‍ പതിച്ചു; റോമില്‍ 20 പേര്‍ക്കു പരുക്ക്, ഞെട്ടിക്കുന്ന വീഡിയോ കാണാം

rome metro accident

റോം: മധ്യ റോമിലെ മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 20ഓളം പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരില്‍ കൂടുതല്‍ പേരും റഷ്യന്‍ ഫുട്‌ബോള്‍ ആരാധകരാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയും ഇറ്റലിയുടെ റോമ ക്ലബും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വൈകുന്നേരം 5.30ന് (ജിഎംടി) ആണ് അപകടമുണ്ടായത്.
മധ്യ റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനിലെ താഴേയ്ക്കു വരുന്ന എസ്‌കലേറ്ററുകളില്‍ ഒരെണ്ണമാണു നിയന്ത്രണം വിട്ടു വേഗത്തില്‍ താഴേക്കു വന്നത്. നിരവധിപ്പേര്‍ ഈ സമയം എസ്‌കലേറ്ററില്‍ ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

share this post on...

Related posts