ലോക സാമ്പത്തിക ഉച്ചകോടി: ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കം


ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എന്നാല്‍ ഇത്തവണ അമേരിക്കന്‍ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. മികച്ച വ്യവസായത്തിന് അടിത്തറ പാകുക എന്നതാണ് ദാവോസില്‍ ആരംഭിക്കുന്ന 49) 0 മത് ഉച്ചകോടിയുടെ പ്രധാന അജണ്ട.

രാജ്യങ്ങള്‍ തമ്മില്‍ നേരിടുന്ന വെല്ലുവിളികള്‍, ഹൈടെക് ,ഡിജിറ്റല്‍ വെല്ലുവിളികള്‍ എല്ലാം ചര്‍ച്ചയാകും. എന്നാല്‍ ഇത്തവണ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. അമേരിക്കയില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതാദ്യമായാണ് യു.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തത്. 65 ഓളം രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. ഇന്ത്യന്‍ പ്രതിനിധി സംഘങ്ങളും ദാ വോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ പ്രമുഖരായ എം.എ.യൂസഫലി, അസീം പ്രേംജി, മുകേഷ് അംബാനി എന്നിവരും ദാവോസിലെത്തും. നിലവില്‍ മൈനസ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് നിലനില്‍ക്കുന്ന ദാവോസ് ചൂടേറിയ വ്യവസായിക ചര്‍ച്ചകള്‍ക്കാകും വഴിവെക്കുക.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts