” സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന 6 കാര്യങ്ങള്‍… അറിയാം… ”

പ്രത്യുല്പാദന പരം മാത്രമല്ല മനുഷ്യനെ സംബ്ബന്ധിച്ചിടത്തോളം ലൈംഗികത എന്നതാണ് മറ്റു ജീവികളില്‍ നിന്നും അവന്റെ ലൈംഗിക ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു ലൈംഗികത. ഇതില്‍ സ്ത്രീയുടെയും പുരുഷന്റെയും ഒരേപോലുള്ള ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ലൈംഗികത ഉയര്‍ന്നൊരു പരിധിവരെ പുരുഷന്റെ മാത്രം താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോള്‍ അവിടെ അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാര്‍ത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ.

READ MORE:  വനിത മതിൽ ഗിന്നസ് ബുക്കിൽ കയറുമെന്ന് മന്ത്രി എം.എം മണി

സെക്‌സില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന 6 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം….

 

1- നല്ല സംസാരം ലൈംഗിക ബന്ധത്തിലേക്ക് കടക്കും മുന്‍പ്, പങ്കാളിയില്‍ നിന്നും കാമോദ്ദീപകമായതും സ്‌നേഹവും പ്രണയവും നിറഞ്ഞതുമായ സംസാരം ഓരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്ക് പ്രായം ഒരു വിഷയമല്ല എന്ന് മനസിലാക്കുക. ഒരുമിച്ച് നടക്കുക, പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ പങ്കാളിയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയും.

2- സെക്‌സില്‍ സീരിയസ് ആവരുത്, മിക്ക പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍ ഏര്‍പ്പെടാനോ തയ്യാറാകില്ല. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഇത്തരം രീതികളാണ്. നിങ്ങളുടെ ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഓരോ പുരുഷനും മുന്‍കൈ എടുക്കണം.

3- ലൈംഗീകത യന്ത്രികമല്ല, പുരുഷന്മാര്‍ക്ക് വളരെ ചെറിയ സമയം കൊണ്ട് ലൈംഗിക ഉദ്ദെപനം ഉണ്ടാകുന്നു. എന്നാല്‍ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം
ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി തന്നെയിരിക്കണം. കിടപ്പറയ്ക്കു പുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി പോലെയാവും കിടപ്പറയില്‍ അവള്‍ തിരിച്ചു പ്രതികരിക്കുന്നതും.ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ സ്ത്രീയെ കിടപ്പറയില്‍ മൂഡ് ഓഫ് ആക്കും. ഈ അവസ്ഥയില്‍ അവള്‍ക്ക് പൂര്‍ണമായും സെക്‌സില്‍ പങ്കുചേരാന്‍ കഴിയില്ല.

4- രതിമൂര്‍ച്ഛ എപ്പോഴും ഉണ്ടാകണമെന്നില്ല, പറയുന്നതില്‍ കാര്യമില്ലെങ്കിലും, ഒട്ടുമിക്ക പുരുഷന്മാരും വിശ്വസിക്കുന്നത് സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ലൈംഗീക ബന്ധം പൂര്‍ണമാകൂ എന്നാണ്. എന്നാല്‍ അത്തരം നിമിഷങ്ങള്‍ നല്ലതു തന്നെയാണെങ്കിലും എപ്പോഴും അതിന്റെ ആവശ്യമില്ല.ചില സ്ത്രീകള്‍ രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു ഒരുപാട് സമയം എടുക്കും. ചിലര്‍ക്ക് രതിമൂര്‍ച്ഛ അനുഭവയോഗ്യമാകണം എന്നില്ല. മറ്റുചിലര്‍ക്കാകട്ടെ, രതിമൂര്‍ച്ഛയില്‍ എത്തുന്നതിനേക്കാള്‍ ഫോര്‍പ്ലെയിലാവും താല്‍പര്യം.

5- സൗന്ദര്യം കുറഞ്ഞെന്ന പരാതിവേണ്ട, പരസ്പരമുള്ള സ്‌നേഹത്തിലും ഐക്യത്തിലും വലിയ എന്ത് സൗന്ദര്യമാണുള്ളത്. സ്ത്രീകള്‍ അവരുടെ ലുക്കില്‍ ആശങ്കാകുലരാണ് തന്റെ പങ്കാളിക്ക് താന്‍ സൗന്ദര്യം കുറഞ്ഞുപോയവളാണെന്നു തോന്നലുണ്ടാവുന്നത് സ്ത്രീയില്‍ മാനസിക സമ്മര്‍ദ്ധമുണ്ടാക്കും . ഇതിനുള്ള സാഹചര്യം ഒരിക്കലും ഒരു പുരുഷന്‍ ഉണ്ടാക്കരുത്.

6- ആഫ്റ്റര്‍ പ്‌ളേ എന്നൊരു കാര്യം കൂടിയുണ്ട്, സെക്‌സിന്റെ പാരമ്യതയില്‍ പുരുഷന്റെ എന്‍ഡോര്‍ഫിന്‍ ലെവല്‍ കൂടുതലായിരിക്കും. എന്നാല്‍ ഇജാക്കുലേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ അവന്‍ ആകെ തളര്‍ന്നുപോവുകയാണ് പതിവ്. എന്നാല്‍ സ്ത്രീയില്‍ ഇതു വളരെ പതുക്കെ മാത്രമേ സംഭവിക്കൂ. ഈ ക്ഷീണം മൂലം സെക്‌സിന് ശേഷം ബഹുഭൂരിപക്ഷം പുരുഷന്മാരും ഉറക്കത്തിലേക്ക് കടക്കുകയാണ് പതിവ്. സെക്‌സില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സ്ത്രീ ആഗ്രഹിക്കുന്നത് അവളെ കരുതലോടെ പങ്കാളി സ്‌നേഹിക്കുന്നതാണ്. ലൈംഗികബന്ധത്തിനു ശേഷം പങ്കാളി സ്വന്തം കാര്യങ്ങളിലേക്ക് തിരിയുന്നത് അവള്‍ക്ക് സഹിക്കാനാകില്ല.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts