തുടരെ 5 സിക്‌സ്, ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച് പെണ്‍പടയുടെ ഹാര്‍ഡ് ഹിറ്റുകള്‍

വനിതാ ക്രിക്കറ്റിലെ ഹാര്‍ഡ് ഹിറ്റിങ്ങിലേക്ക് എത്തുമ്പോള്‍ കീവീസ് ഓള്‍ റൗണ്ടര്‍ സോഫി ഡിവൈന്റെ പേര് മുന്‍പിലുണ്ടാവും. കൂറ്റനടികള്‍ കൊണ്ട് വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചെടുക്കുകയാണ് സോഫി…തുടരെ 5 സിക്‌സ് പറത്തിയാണ് ഇപ്പോള്‍ ഈ കീവീസ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത്.
വുമണ്‍ ബിഗ് ബാഷ് ലീഗിലാണ് സോഫിയുടെ വെടിക്കെട്ട് ബാറ്റിങ് വന്നത്. ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സോഫി അര്‍ധശതകം പിന്നിട്ടത്. അവസാന ഓവറില്‍ സോഫി തുടരെ അഞ്ച് സിക്‌സ് പറത്തി തന്റെ സ്‌കോര്‍ 85ലേക്ക് എത്തിച്ചു. 56 ഡെലിവറികളില്‍ നിന്നാണ് സോഫിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത്.
ബാറ്റുകൊണ്ട് തകര്‍ത്തടിക്കുക മാത്രമല്ല, ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സോഫി വീഴ്ത്തി. സോഫിയുടെ തകര്‍പ്പന്‍ കളിയുടെ ബലത്തില്‍ അഡ്‌ലെയ്ഡ് സ്റ്റാര്‍സ് മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ 17 റണ്‍സിന്റെ ജയം പിടിച്ചു.

share this post on...

Related posts