ഗര്‍ഭിണികളിലെ യോനീ പരിശോധന എന്തിന്; ഇതെങ്ങനെ ചെയ്യുന്നു?

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല വിധത്തിലുള്ള പരിശോധനകള്‍ക്കും സ്‌കാനിംങ്ങിനും വിധേയമാവുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ഏത് സമയത്ത് ഏത് അവസ്ഥയില്‍ നടത്തണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ഗര്‍ഭത്തിന്റെ ആദ്യ കാലത്ത് നടത്തുന്ന സ്‌കാനിംങ്ങുകള്‍ മറ്റ് പരിശോധനകള്‍ എല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗര്‍ഭാവസ്ഥയില്‍ പലരും കേട്ടിട്ടുള്ള ഒന്നാണ് ഗര്‍ഭപാത്രത്തിന്റെ അകം പരിശോധിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ചെയ്യുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല.

ഭാര്യയായാലും ഭര്‍ത്താവ് ആയാലും ഇത്തരം കാര്യങ്ങളെക്കുറിച്ചും തങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ സ്ഥാനം, ഗര്‍ഭത്തിന്റെ ആരോഗ്യം, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാനിംങ് നടത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍.

ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. ഗര്‍ഭപാത്രത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാല്‍ ഗര്‍ഭം കൃത്യമാണോ കുഞ്ഞിന്റെ വളര്‍ച്ച കൃത്യമാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെല്ലാം സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ട്രാന്‍സ് വജൈനല്‍ സ്‌കാന്‍. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭപാത്രത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം സ്‌കാനിംങ്ങില്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് ഡോക്ടര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ എന്തുകൊണ്ടും അതിന് തയ്യാറാവേണ്ടതാണ്.

എക്ടോപിക് പ്രഗ്നന്‍സി

ഗര്‍ഭകാലം വളരെയധികം ഗുരുതരമാക്കുന്ന ഒന്നാണ് എക്ടോപിക് പ്രഗ്‌നന്‍സി. ഇത് വളരുന്നതോടെ പലപ്പോഴും അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും എക്ടോപിക് പ്രഗ്നന്‍സി തിരിച്ചറിയുന്നതിന് ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അസാധാരണ ഗര്‍ഭ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ഇത്തരം അപകടകരമായ ഗര്‍ഭധാരണത്തെക്കുറിച്ച് അറിയുന്നതിന് നമ്മെ സഹായിക്കുന്നു. അത് മാത്രമല്ല എക്ടോപിക് പ്രഗ്നന്‍സി അമ്മയുടെ ജീവനും ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്.

ഭ്രൂണത്തിന്റെ വളര്‍ച്ച

പലരും ഈ അടുത്ത കാലത്തായി പറയുന്ന ഒന്നാണ് ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചയില്ല എന്നത്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വൈകുന്നത് അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭ്രൂണത്തിന്റെ വളര്‍ച്ച ഓരോ സമയത്തും കൃത്യമായി നടക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ വജൈനല്‍ സ്‌കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുവഴി കുഞ്ഞിന്റെ വളര്‍ച്ചയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഗര്‍ഭത്തിന്റെ സ്ഥാനവും ആരോഗ്യവും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍

ഫൈബ്രോയ്ഡ് എന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇത് നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധി ഉയര്‍ത്തുന്നു. ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല അല്ലാത്ത അവസ്ഥയിലും ഫൈബ്രോയ്ഡ് പോലുള്ളവ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് പലപ്പോഴും ഫൈബ്രോയ്ഡ് പോലുള്ള അസ്വസ്ഥതകള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നേരത്തേ മനസ്സിലാക്കുന്നതിന് വേണ്ടി ടിവിഎസ് നടത്താറുണ്ട്. ഇതെല്ലാം നേരത്തെ തന്നെ കണ്ടെത്തുന്നതിനും കൃത്യസമയത്ത് ചികിത്സിച്ച് മാറ്റുന്നതിനും സഹായിക്കുന്നു.

അണുബാധ

ഗര്‍ഭകാലത്ത് നിങ്ങളില്‍ പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. അതിനെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സക്കും ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള അണുബാധകള്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആദ്യം തിരിച്ചറിയുന്നതിന് വേണ്ടി ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ നടത്താവുന്നതാണ്. ഇതിലൂടെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാവുന്നതാണ്. ഇത് ഒരു പരിധി വരെ ആരോഗ്യത്തിന് സഹായിക്കുന്നു.

അബോര്‍ഷന്‍ തിരിച്ചറിയാം

അബോര്‍ഷന്‍ ഏതൊരു സ്ത്രീക്കും ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം അപകടകരമായ സാഹചര്യങ്ങള്‍ നേരത്തെ മനസ്സിലാക്കുന്നതിനും കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായ രീതിയില്‍ ആണോ എന്നറിയുന്നതിനും പല അവസരങ്ങളിലും ഡോക്ടര്‍ ടിവിഎസ് നിര്‍ദ്ദേശിക്കുന്നു. കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് നിലച്ചിട്ടുണ്ടോ അല്ലെങ്കില്‍ വളര്‍ച്ചയില്ലേ എന്ന കാര്യങ്ങളെല്ലാം നമുക്ക് നേരത്തേ തിരിച്ചറിയാന്‍ ഈ സ്‌കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് പല അപകടങ്ങളേയും നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

എപ്പോള്‍ ചെയ്യണം

ഇത്രയൊക്കെയാണെങ്കിലും ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ എപ്പോള്‍ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ചിലര്‍ ഗര്‍ഭത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഈ സ്‌കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്നുണ്ട്. ഗര്‍ഭത്തിന്റെ പത്ത് ആഴ്ചക്കും പതിനാല് ആഴ്ചക്കും ഇടിലാണ് ഇത്തരം സ്‌കാനിംഗ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ഗര്‍ഭത്തിന്റെ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ചെയ്യുമ്പോള്‍ അതുകൊണ്ടുള്ള ഗുണങ്ങളും തിരിച്ചറിയേണ്ടതാണ്.

എപ്പോഴാണ് നടത്തുന്നത്?

ഒരു ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് ആവശ്യമായി വരാന്‍ നിരവധി കാരണങ്ങളുണ്ട്. അസാധാരണമായ പെല്‍വിക് അല്ലെങ്കില്‍ വയറുവേദന, യോനിയിലെ രക്തസ്രാവം, പെല്‍വിക് വേദന, ഒരു എക്ടോപിക് ഗര്‍ഭാവസ്ഥ (ഗര്ഭപിണ്ഡം ഗര്ഭപാത്രത്തിന് പുറത്ത് ഇംപ്ലാന്റ് ചെയ്യുമ്പോള് സംഭവിക്കാറുണ്ട്, സാധാരണയായി ഫാലോപ്യന് ട്യൂബുകളില്), വന്ധ്യത, സിസ്റ്റുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ക്കുള്ള പരിശോധന, ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ അകാല പ്രസവം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും മാറ്റങ്ങള്‍ക്ക് സെര്‍വിക്സ് പരിശോധിക്കുക, പ്ലാസന്റയുടെ പരിശോധന, ഏതെങ്കിലും അസാധാരണ രക്തസ്രാവത്തിന്റെ ഉറവിടം തിരിച്ചറിയുക എന്നിവയെല്ലാം ഈ സ്‌കാനിംഗിലൂടെ മനസ്സിലാക്കാവുന്നതാണ്.

Related posts