പനീർ ബട്ടർ മസാല ഒന്ന് ട്രൈ ചെയ്താലോ?

Paneer Butter Masala (Restaurant Style Recipe) » Dassana's Veg Recipes

നിങ്ങളുടെ വീട്ടിൽ അതിഥികളും ബന്ധുക്കളും എത്തുന്ന വേളയിൽ അവർക്കായി വിരുന്നൊരുക്കുന്നത് പതിവാണ് അല്ലെ. അതിനാൽ നിങ്ങളുടെ വിരുന്നുകാരെ സന്തോഷിപ്പിക്കാനും പാചക കഴിവുകളിൽ നിങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാനുമായി നിങ്ങൾക്ക് ഒരു കിടിലൻ വിഭവം തയാറാക്കി നോക്കാം. ഉത്തരേന്ത്യയിലെ ജനപ്രിയ വിഭവമായ പനീർ ബട്ടർ മസാല മലയാളികൾക്കും ഇന്ന് പരിചിതനാണ്. വീട്ടിൽ എളുപ്പത്തിൽ പനീർ ബട്ടർ മസാല ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം.

Paneer Butter Masala Recipe by IndianFoodClub - Cookpad

പനീർ – 500 ഗ്രാം,ബട്ടർ – 4 ടീസ്പൂൺ, എണ്ണ – 1 ടീസ്പൂൺ, കറുവ ഇല – 1 ,ഗ്രാമ്പൂ – 2 എണ്ണം,കറുവപ്പട്ട – 1 കഷ്ണം, ഉണങ്ങിയ ചുവന്ന മുളക് – 2 എണ്ണം, മല്ലി – 2 ടീസ്പൂൺ സവാള – 1 (അരിഞ്ഞത്) ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ തക്കാളി – 3 എണ്ണം മല്ലിപൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് കസൂരി മേഥി (ഉണങ്ങിയ ഉലുവ ഇല) – 1 ടീസ്പൂൺ ക്രീം – 1 ടീസ്പൂൺ വെള്ളം – ½ കപ്പ്. ഇനി എങ്ങനെ തയ്യാറാകാം എന്ന് നോക്കാം. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെണ്ണയും ഒരു ടീസ്പൂൺ എണ്ണയും ചൂടാക്കുക. കറുവ ഇല, ചതച്ച ചുവന്ന മുളക്, ചതച്ച മല്ലി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം അരിഞ്ഞ ഉള്ളി ചേർത്ത് ഇടത്തരം തീയിൽ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മറ്റൊരു 2-3 മിനിറ്റ് വേവിക്കുക. ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി മിശ്രിതം എന്നി ചേർക്കുക. ഇടത്തരം തീയിൽ 5-6 മിനിറ്റ് വേവിക്കുക. അതിനുശേഷം പനീർ കഷണങ്ങളായി ചേർത്ത് മിശ്രിതം നന്നായി ഇളക്കുക. തുടർന്ന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കറിയിൽ കസൂരി മേഥി വിതറി 5-6 മിനിറ്റ് നേരം കുറഞ്ഞ തീയിൽ വേവിക്കുക. ഇതുകഴിഞ്ഞ് തീ അണച്ച് ബാക്കിയുള്ള വെണ്ണയും ക്രീമും ഇതിലേക്ക് ചേർക്കുക. സ്വാദിഷ്ടമായ പനീർ ബട്ടർ മസാല തയ്യാർ.

Related posts