വെറുതെ ഇരുന്നു തടി കുറച്ചാലോ?

Laser Weight Loss: Types of Laser Treatment to Lose that Belly Fat - Modern  Fit

കൊവിഡ് -19 വ്യാപനത്തിൻ്റെ ദിനങ്ങൾ ആയതിനാൽ കൂടുതൽ ആളുകളും വീട്ടിൽ തന്നെയിരുന്നാണ് ഇപ്പോൾ ജോലിയും മറ്റും തുടരുന്നത്. വർക്ക് ഫ്രം ഹോം ജോലികളുടെ സാധ്യതകൾ വർദ്ധിച്ചതിനാൽ തന്നെ ഇത് കൂടുതൽ ആളുകളുടെയും ദൈനംദിന ശാരീരിക പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനുമൊക്കെ ഇടയാക്കിയിട്ടുണ്ട്. എന്നാൽ വ്യായാമങ്ങൾ ഒന്നുമില്ലാതെ വെറുതെ വീട്ടിലിരുന്നിട്ട് തടി വല്ലാതെ കൂടുന്നു എന്ന പരാതിയുണ്ടോ? എന്നാൽ പരിഹാരമുണ്ട്. വെറുതെ ഇരിക്കുമ്പോൾ പോലും ശരീരത്തിലെ കലോറി കത്തിച്ചു കളഞ്ഞുകൊണ്ട് ഭാരം കുറയ്ക്കുന്നതിന് സഹായകമായ ചിലതുണ്ട്! ശരീരഭാരം കുറയ്ക്കുന്നതിനായി കലോറി കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതോടൊപ്പം, നിങ്ങൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സമയങ്ങളിലെ കലോറി ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നത് വഴി ശരീരത്തിൽ നിന്ന് എളുപ്പത്തിൽ ഭാരം കുറയ്ക്കാനാവും.

Weight loss tip: 7 ways you can lose weight while sitting on a chair |  TheHealthSite.com

നല്ലൊരു ബോഡി പോസ്ചർ‌ ശാരീരിക പ്രശ്‌നങ്ങളെ അകറ്റി നിർത്തുക മാത്രമല്ല ഇത് നിങ്ങൾ‌ വെറുതെയിരിക്കുമ്പോൾ‌ പോലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ നേരെ നിവർന്ന് ഇരിക്കുമ്പോൾ, അപ്പർ ബോഡി, തോളുകൾ, പുറഭാഗം എന്നിവിടങ്ങളിലെ പേശികളിൽ സമ്മർദ്ദം ചെലുത്തുപ്പെടുകയും ഇത് ഒരു തരത്തിൽ ശരീരത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കലോറി എരിയിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങൾക്ക് ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന ഡെസ്ക് വ്യായാമങ്ങൾ ധാരാളമുണ്ട്. ഇരുന്നുകൊണ്ട് കൈകളും കാലുകളും എളുപ്പത്തിൽ സ്ട്രെച്ച് ചെയ്യുക. അല്ലെങ്കിൽ ഡെസ്ക്കുകൾ ഉപയോഗിച്ച് ക്രഞ്ചസുകൾ, പുഷ് അപ്പുകൾ, സീറ്റ് സ്ക്വാറ്റുകൾ എന്നിവ പോലുള്ള വ്യായാമങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.നിങ്ങൾ ഇരുന്നു ജോലി ചെയ്യുന്നതിനിടയിൽ ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ പോലുള്ളവ പരീക്ഷിക്കുന്നതും ഫലപ്രദമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള വഴിയൊരുക്കും.

22 Tricks to Burn Calories While Sitting Down | Eat This Not That

നിങ്ങളുടെ ശരീരത്തിലെ പ്രധാന പേശികളെ ശക്തിപ്പെടുത്തുന്നതിനായി ഡെസ്കിനും കസേരകൾക്കും പകരം ഒരു വ്യായാമ ബോൾ ഉപയോഗിക്കുന്നത് തീർച്ചയായും പരിഗണിക്കാൻ കഴിയുന്ന കാര്യമാണ്. തണുത്ത താപനില ശരീരത്തിലെ തവിട്ട് കൊഴുപ്പിന്റെ സംഭരണകളെ സജീവമാക്കുമെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് കലോറി മെറ്റബോളിസത്തെ ഉയർന്ന തോതിലാക്കുകയും നിങ്ങളുടെ വയറിൻ്റെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചു കളയുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.നിങ്ങളുടെ ലഘുഭക്ഷണ ശീലം കുറയ്ക്കാനായി ദിവസം മുഴുവൻ ജലാംശമുള്ളതാക്കി ശരീരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദിവസം മുഴുവനുമുള്ള നിങ്ങളുടെ ജല ഉപഭോഗം വർദ്ധിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് നിർണായകമാണ്.

Related posts