എത്ര ശ്രമിച്ചിട്ടും മുഖക്കുരു പോകാത്തതിന്റെ കാരണം എന്ത്?

എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ മുഖക്കുരു ലക്ഷണങ്ങളെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഇതിനു പിന്നിലെ കാരണം ചിലപ്പോൾ നിങ്ങൾ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഭക്ഷണ ശീലങ്ങൾ ആയിരിക്കാം. നിങ്ങളുടെ ചർമ്മസ്ഥിതി അനുസരിച്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണശീലത്തിലെ ചില തെറ്റായ തിരഞ്ഞെടുപ്പുകൾ പലതും മുഖക്കുരു ലക്ഷണങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒരാൾക്ക് മുഖക്കുരു വരുത്തി വയ്ക്കുന്നതിലേക്ക് നയിക്കുന്നത് എന്ന് നമുക്ക് നോക്കാം. പാലുൽപ്പന്നങ്ങളായ ചീസ്, തൈര്, ഐസ്ക്രീം തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് ചില ആളുകളിൽ പ്രകോപിതമായ മുഖക്കുരു ലക്ഷണങ്ങൾ വരുത്തി വയ്ക്കുന്നതിന് പ്രധാന കാരണമാകുന്നു. പശുവിൻ പാലിൽ അമിനോ ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കരളിനെ കൂടുതൽ അളവിൽ ഐ‌ജി‌എഫ് -1 എന്ന രാസഘടകം ഉൽ‌പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് നിങ്ങളുടെ മുഖക്കുരുവിന്റെ വികാസവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

What Foods Cause Acne?

റിസൈൻ ചെയ്തെടുത്ത ധാന്യ ഭക്ഷണങ്ങളായ ബ്രെഡ്, വൈറ്റ് പാസ്ത, മൈദ നൂഡിൽസ് എന്നിവ പോലുള്ള ഭക്ഷ്യപദാർത്ഥങ്ങൾ നിങ്ങളിൽ മുഖക്കുരു പെട്ടെന്നുടലെടുക്കാൻ കാരണമാക്കുന്നു. ഇവയ്ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിട്ട് സ്വാധീനം ചെലുത്താൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം പറയുന്നത് ഷുഗർ കണ്ടൻ്റ് കൂടുതലുള്ള ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നവർക്ക് മുഖക്കുരു വരാനുള്ള സാധ്യത 30 ശതമാനത്തോളം കൂടുതലാണ് എന്നാണ്. അതുപോലെ തന്നെ ചോക്ലേറ്റുകൾ കൂടുതലായി കഴിക്കുന്നത് നിങ്ങളുടെ മുഖക്കുരുവും അതുമായി ബന്ധപ്പെട്ടുള്ള ബ്രേക്കൗട്ടുകളും വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

6 More Foods That Cause Acne (And What to Eat Instead)

കൊക്കോ, പാൽ, പഞ്ചസാര എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകൾ കൂടുതൽ കഴിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോടുള്ള നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രതിരോധ ശേഷി കുറയ്ക്കാൻ വഴിയൊരുക്കും. മുഖക്കുരുവിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക എന്നതാണ്. ഫ്രഞ്ച് ഫ്രൈസ്, ബർഗർ, ചിപ്സുകൾ തുടങ്ങിയ കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല ചർമ്മത്തിന് മുഖക്കുരു വരാനും ഇടയാക്കും. ആഴത്തിലുള്ള വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ചർമ്മത്തെ കൂടുതൽ എണ്ണമയമുള്ളതാക്കി തീർക്കുകയും ബ്രേക്കൗട്ടിൻ്റെ ലക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജിമ്മിൽ പോകുന്നവരുടേയും പേശിബലം സ്വപ്നം കാണുന്നവരുടെയും ഇഷ്ടവിഭവമാണ് വേ പ്രോട്ടീൻ പൗഡർ.

5 Foods That Can Cause Acne | Tips To Get Rid Of Acne | Femina Wellness -  YouTube

പ്രത്യേകിച്ചും പാലിൽ നിന്നും ആണ് ഇത് ഉൽപാദിപ്പിച്ചെടുക്കുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളായ ലൂസിൻ, ഗ്ലൂട്ടാമൈൻ എന്നിവയുടെ സമ്പന്നമായ ഉറവിടമായ ഇത് ശരീരത്തിൽ ഇത് ഇൻസുലിൻ പോലുള്ള IGF-1 എന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമാകും. ഈ ഹോർമോണിന്റെ വർദ്ധിച്ച നില പല സാഹചര്യത്തിലും മുഖക്കുരുവിന് കാരണമായി മാറുന്നതാണ്. അതുപോലെ തന്നെ സാധാരണഗതിയിൽ മുഖക്കുരു സാധ്യതയുള്ള ഒരു ചർമ്മ സ്ഥിതിയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ ഒമേഗ -6 കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് നിങ്ങൾ വിട്ടു നിൽക്കേണ്ടതുണ്ട്. ഒമേഗ – 6 നൽകുന്ന സാധാരണ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ സോയാബീൻ, കോൺഫ്ലെക്സ്, സൂര്യകാന്തി എണ്ണ, പലതരം നട്സുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

Related posts