മലയാളികളുടെ മനസ്സ് കവർന്ന ഈ കുഞ്ഞു മാലാഖ ആരാണ്?

സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ മലയാളത്തിലെ നടിമാരിൽ ശ്രദ്ധേയായ ഒരു നടി തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. 2019 ൽ മലയാള സിനിമയിലെ നായിക നിരയിലേക്ക് കടന്നു വന്ന താരമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തിൽ നിന്നും നടിയെ മനസിലാക്കാൻ ലേശം പാടാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന നടിയാണ് വീണ നന്ദകുമാർ.

ചിത്രവും വീണയുടെ കഥാപാത്രവും ഹിറ്റായതോടെ സോഷ്യൽ മീഡിയയിലും വീണ താരമായി മാറി. വീണയാണ് തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല,‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾക്ക് എവിടെയും മാജിക് കണ്ടെത്താം,’ എന്നാണ് ചിത്രത്തിന് വീണ നൽകുന്ന അടിക്കുറിപ്പ്. ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിത്രം വെെറലായി മാറിയിരിക്കുകയാണ്. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലാണ് വീണ അവസാനമെത്തിയത്. കൊവിഡും ലോക്ക്ഡൗണും കാരണം ചിത്രം കേരളത്തിൽ റിലീസ് ചെയ്തിട്ടില്ല. മുംബെെയിലാണ് വീണ ജനിച്ചതും വളർന്നതുമെല്ലാം. കേരളത്തിൽ ഒറ്റപ്പാലത്താണ് വീണയുടെ വീട്.

Related posts