സത്യ എന്ന പെണ്‍കുട്ടിയെ അറിയാമോ?

സത്യ എന്ന പെണ്‍കുട്ടി’യെ കണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സംശയത്തോടെ ചോദിക്കുന്നു, എവിടെയോ കണ്ട നല്ല മുഖപരിചയം ഉണ്ടല്ലോ എന്ന്. എന്നാല്‍ ആ തോന്നല്‍ സത്യമാണ്, ‘സത്യ എന്ന പെണ്‍കുട്ടി’യായി തിളങ്ങുന്ന മെര്‍ഷീന നീനു മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന രസ്‌നയുടെ കുഞ്ഞനിയത്തിയാണ്. ‘പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ താരമായ രസ്‌ന ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഇപ്പോള്‍ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് രസ്‌ന. ചേച്ചിയുടെ വഴിയെ അഭിനയ രംഗത്തെത്തിയ മെര്‍ഷീന തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ‘സത്യ എന്ന പെണ്‍കുട്ടി’യില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

share this post on...

Related posts