എപ്പോഴെല്ലാം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണം?

B_q810qVAAAZd4h

B_q810qVAAAZd4h
ഫാഷനുകളിലെ മാറ്റം കാലത്തിനനുസരിച്ച് തന്നെയാണ്. അത് വളരെ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുന്ന യുവജനതയാണ് ഇന്ന് ഉള്ളതില്‍ ഭൂരിഭാഗവും. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങള്‍ പിന്തുടരാറേയില്ല. അവരെ സമൂഹം തെല്ല് അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. ആ അവസ്ഥ ഇനി പാടില്ല. അത്തരം സുഹൃത്തുക്കളുള്ളവര്‍ അവരുമായി പുതിയ ഫാഷന്‍ അപ്ഡേറ്റുകള്‍ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Prabhas

ഫാഷന്‍ അപ്ഡേറ്റുകളില്‍ ഏറ്റവും മാറ്റങ്ങള്‍ ഉണ്ടാവാറുള്ളത് സ്റ്റൈലുകളിലാണെങ്കില്‍ പോലും വളരെ ചെറിയ മാറ്റങ്ങള്‍ പോലും നാം മനസിലാക്കിലിരിക്കേണ്ടതാണ്. അത്തരത്തിലൊന്നാണ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നത്. പല അനവസരങ്ങളിലും പലരും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് കാണാറുണ്ട്. എന്നാല്‍ ഇനി അത് ഒഴിവാക്കാം. അവസരങ്ങള്‍ക്കനുസൃതമായി മാത്രം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുകയും ഔട്ട് ചെയ്യുകയും ചെയ്യാം.

DulquarSalman54

സുഹൃത്തുക്കളുമൊത്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്താല്‍ അതുപോലെ തന്നെ നമ്മളും ചെയ്യരുത്. അത് വളരെ ബോറായി തോന്നാം. അതിനാല്‍ നിങ്ങളുടെ സ്റ്റെല്‍ വേറിട്ടതും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉതകുന്നതുമാകാന്‍ ശ്രദ്ധിക്കുക. പരിപാടിയുടെ സ്വഭാവമനുസരിച്ച് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുക. ഔദ്യോഗിക പരിപാടികള്‍ക്ക് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യാതെ പോകരുത്.

03-jayasurya-in-su-su-sudhi-vathmeekam-malayalam-movie-stills-top-movie-rankingsjpg
അനൗദ്യോഗിക പരിപാടികളില്‍ കാഷ്വല്‍ ഷര്‍ട്ടുകള്‍ ടക്ക് ഇന്‍ ചെയ്യുകയും ചെയ്യാതിരിക്കുകയുമാകാം. ഇത്തരം പരിപാടികളില്‍ ഫോര്‍മല്‍ ഷര്‍ട്ട് പാടേ ഒഴിവാക്കാം. ടി ഷര്‍ട്ട് മാത്രമാണ് ധരിക്കുന്നതെങ്കില്‍ ടക്ക് ഇന്‍ ചെയ്യരുത്. എന്നാല്‍ ബ്ലേസറും കൂടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടക്ക് ഇന്‍ ചെയ്യാം. (കോളറുള്ളതും ഇല്ലാത്തതും)
ജീന്‍സ് ധരിക്കുമ്പോള്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യരുത്. എന്നാല്‍ വെറും പാന്‍സാണ് വേഷമെങ്കില്‍ ഷര്‍ട്ട് നിര്‍ബന്ധമായും ടക്ക് ഇന്‍ ചെയ്യണം. ട്രൗസറിനൊപ്പം ധരിക്കുന്ന ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യരുത്.
ധരിക്കുന്ന ഷര്‍ട്ടിന്റെ കൈ മടക്കി വെക്കുകയാണെങ്കിലും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നത് വേഷത്തിന് ചേരില്ല. എന്നാല്‍ കെ മടക്കാതെ വെക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടക്ക് ഇന്‍ ചെയ്യുക.

കടപ്പാട്: മെട്രോമാറ്റിനി ഓണ്‍ലൈന്‍

Related posts