ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല; കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു; ഒരു ഒളിച്ചോട്ടത്തിന്റെ കഥയിങ്ങനെ…

കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. യുവതിയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. മുൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് പുത്തന്‍ പീടികയ്ക്കല്‍ ഷഫ്‌നാത്ത് എിവരാണ് കഥയിലെ നായികാനായകന്മാര്‍. യുവതിയുെട ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി ഇരുവരെയും പൊക്കിയത്.
ചൊവ്വാഴ്ച രാത്രിയാണ് യുവതി കുഞ്ഞിനെ ഉറക്കികിടത്തി കാമുകനൊപ്പം പോയത്. ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തയപ്പോള്‍ ഭാര്യയെ കണ്ടില്ല, കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫ്‌നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ യുവതി കാമുകനൊപ്പം പോവാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഇരുവരുടെയും പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

share this post on...

Related posts