സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം?

Sex_After_a_Cesarean_Delivery_What_to_Expect

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ഇതിനെ പറ്റി പലര്‍ക്കും സംശയമുണ്ടാകും.സിസേറിയന്‍ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ച കഴിഞ്ഞേ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പാടൂള്ളൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും.
ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വയസു ഇടവേളയെങ്കിലും ഉണ്ടാകണം.

” നിങ്ങളുടെ കുട്ടികള്‍ എപ്പോഴും ടെലിവിഷന് മുന്നിലാണോ…, എങ്കില്‍ സൂക്ഷിക്കണം.. ”

സിസേറിയന് ശേഷം ?ഗര്‍ഭധാരണനിരോധന ഉറകള്‍ ഉപയോഗിക്കാമോ എന്നതിനെ പറ്റി പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. സിസേറിയന് ശേഷം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതെ സെക്‌സിലേര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്.
സിസേറിയന്‍ കഴിഞ്ഞവര്‍ ഒരു മാസം കഴിഞ്ഞെങ്കിലും ലഘു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ചെയ്യാം. മുറിവ് ഉണങ്ങി കഴിഞ്ഞാല്‍ എയ്റോബിക്സ്, ബ്രിസ്‌ക് വോകിങ്, നീന്തല്‍, ജോഗിങ്, സൈക്കിള്‍ സവാരി പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം.

share this post on...

Related posts