കിക്കിടിലന്‍ ഓഫര്‍, ആശയങ്ങള്‍ കൊടുക്കൂ.. വാട്ട്‌സ്ആപ്പ് നിങ്ങള്‍ക്ക് 35 ലക്ഷം രൂപ തരും

ഡല്‍ഹി: രാജ്യത്തെ സംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്‌സ്ആപ്പ്. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങള്‍ ഉണ്ടെങ്കില്‍ വാട്ട്‌സ്ആപ്പ് നല്‍കുന്നത് 35 ലക്ഷം രൂപ. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയും വാട്‌സാപ്പും ചേര്‍ന്നു നടത്തുന്ന ഗ്രാന്‍ഡ് ചാലഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മൊത്തം. 1.7 കോടി രൂപയുടെ സമ്മാനങ്ങളാണ് 5 ടീമുകളെ കാത്തിരിക്കുന്നത്. വ്യക്തിഗതമായോ, ഒരു സ്റ്റാര്‍ട്ട്അപ്പായോ ഇതില്‍ അപേക്ഷിക്കാം. ആരോഗ്യം, ഗ്രാമീണ സമ്പദ്!വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും വിധം ആശയം അവതരിപ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ വരുന്ന ആശയങ്ങളില്‍ നിന്നും 30 എണ്ണത്തെ തിരഞ്ഞെടുക്കും.

ഇതില്‍ നിന്ന് 10 എന്‍ട്രികളെ ലൈവ് പിച്ച് ഇവന്റിലേക്ക് ക്ഷണിക്കും. ഈ ചടങ്ങില്‍ വിശദമായ അവതരണം നടത്തണം. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്കാണ് 35 ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കുന്നത്. മാര്‍ച്ച് 10 നുള്ളിലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 24ന് അന്തിമ വിജയികളെ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ – whatsapp-challenge@investindia.org.in


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts