തനിയെ അപ്രത്യക്ഷമാവുന്ന മെസ്സേജും വിഡിയോയും പരീക്ഷിച്ച് വാട്സ്ആപ്പ്

എക്‌സ്പയറിങ് മീഡിയ’ എന്ന പേരിൽ ഒരുങ്ങുന്ന പുത്തൻ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ് എന്ന് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ബ്ലോഗ് ആയ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. അയക്കാനുദ്ദേശിക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ അല്ലെങ്കിൽ GIF ചിത്രങ്ങൾ തിരഞ്ഞെടുത്തുകഴിയുമ്പോൾ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സെൽഫ്-ഡിലീറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇത് ക്ലിക്ക് ചെയ്തതിന് ശേഷം അയക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒരിക്കൽ മാത്രമേ മറുഭാഗത്തുള്ള വ്യക്തിക്ക് തുറന്നു നോക്കാൻ പറ്റൂ.

Related posts