ഗജകേസരിയോഗമുണ്ടോ? ഇങ്ങനെ അറിയാം

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് കേസരിയോഗം. ജ്യോതിഷത്തില്‍ അറിവില്ലാത്തവര്‍ക്കും ജാതകം നോക്കി തനിക്ക് കേസരിയോഗം ഉണ്ടോയെന്ന് മനസിലാക്കാന്‍ സാധിക്കും. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ (1,4,7,10) വ്യാഴം നിന്നാല്‍ കേസരിയോഗം. നമുക്ക് കേസരിയോഗം ഗ്രഹനില നോക്കി മനസിലാക്കാന്‍ സാധിക്കും.
ചന്ദ്രനെ ച എന്നും വ്യാഴത്തെ ഗു (ഗുരു) എന്നുമാണു ഗ്രഹനിലകളില്‍ അടയാളപ്പെടുത്താറുള്ളത്. ച എന്ന അക്ഷരം ഉള്ള കള്ളിയിലോ അതിന്റെ നാലാമത്തെയോ ഏഴാമത്തെയോ പത്താമത്തെയോ കള്ളികളിലോ ഗു എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിക്കു കേസരിയോഗം ഉണ്ട് എന്നര്‍ഥം. ചന്ദ്രന്റെ ഏഴാമത്തെ രാശിയില്‍ തന്നെ വ്യാഴം വന്നാല്‍ പൂര്‍ണ ബലമുള്ള ഗജകേസരിയോഗമായി. ജാതകത്തില്‍ കേസരിയോഗം ഉള്ളവര്‍ പണക്കാരും നേതൃത്വ പാഠവം തെളിയിക്കുന്നവരുമാണ്. ഇവര്‍ പണ്ഡിതന്മാരും ദീര്‍ഘായുസുള്ളവരും ആയിരിക്കും. കുടുംബത്തില്‍ ഇളയവനായി പിറന്നാല്‍ പോലും കാരണവരുടെ സ്ഥാനവും അംഗീകാരവും ലഭിക്കും. ജനനേതാവും. ആയിരം ആനകളെ ഒരൊറ്റ സിംഹം എങ്ങനെ നേരിടുന്നുവോ അതുപോലെ ആയിരം ശത്രുക്കളെ ഒറ്റയ്ക്കു വിജയിക്കാന്‍ കഴിയും എന്നതാണു ഗജകേസരിയോഗത്തിന്റെ ഫലം എന്നു ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു.

share this post on...

Related posts