എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

കെഎസ്ആര്‍ടിസി എന്നു കേട്ടാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ നഷ്ടക്കണക്കുകളില്‍ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സില്‍ വന്നിരുന്നത്. എന്നാല്‍ വളരെയേറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാള്‍ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് എല്ലാ മാസവും കറക്ടായി ശമ്പളം കിട്ടിത്തുടങ്ങി.
ഒട്ടേറെ മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാന്‍ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാന്‍ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയായ തമ്പാനൂരില്‍ (തിരുവനന്തപുരം സെന്‍ട്രല്‍) സ്റ്റേഷന്‍ മാസ്റ്ററായും ചാര്‍ജ്ജെടുത്തു പരിശോധിക്കുകയുണ്ടായി.

എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍

എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ചിലര്‍ക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങള്‍ അത്ര പിടിച്ചില്ല. ഇത്രയും നാള്‍ ജോലിയെടുക്കാതെ യൂണിയന്റെ പേരില്‍ ചുമ്മാ നടന്നവരൊക്കെ ഒരു ദിവസം മുതല്‍ ജോലി ചെയ്യേണ്ടി വന്നതിന്റെ ദേഷ്യം.. അല്ലാതെന്തു പറയാന്‍. അങ്ങനെ അവസാനം പാവം രാജമാണിക്യത്തിനെപ്പോലെ തച്ചങ്കരിയും കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്തായി. എന്തായിരുന്നു തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍? സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റ് നിങ്ങള്‍ക്കു മുന്നില്‍ ഷെയര്‍ ചെയ്യുകയാണ്. ആ പോസ്റ്റ് ഇങ്ങനെ..
”നിങ്ങള്‍ ആരും മനസിലാക്കാത്ത തച്ചങ്കരി കെഎസ്ആര്‍ടിസി യ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍ : ബഹുഃ രാജമാണിക്യം ഐഎഎസ് അവര്‍കള്‍ തുടങ്ങി വച്ച ഡിസി സംവിധാനം (ഡ്രൈവര്‍ കം കണ്ടക്ടര്‍ ) നടപ്പിലാക്കി. അദ്ധേഹം ജോയിന്‍ ചെയ്ത് ദിവസം തന്നെ തന്റെ തൊഴിലാളികള്‍ക്ക് വാക്കു കൊടുത്ത വാക്കായിരുന്നു ശമ്പളം ഇനി മുടങ്ങുകില്ല, എല്ലാ മാസ അവസാനവും കൃത്യമായി അത് നിങ്ങളുടെ അകൗണ്ടില്‍ എത്തും എന്നത്. അത് അദ്ദേഹം പാലിക്കുകയും ചെയ്തു. ഇനി റോഡില്‍ ഒരു ജീവനക്കാരന്റെയും ജീവന്‍ പൊലിയാതിരിക്കാന്‍ 8 മണിക്കൂറായി ജോലി ഭാരം കുറച്ചു. സിംങ്കിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കി.

ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു!…

പരസ്യം റീടെണ്ടര്‍ ചെയ്തു, കൊറിയര്‍ സര്‍വീസ്, ഡീസല്‍ വില കുറച്ച് വാങ്ങി, മന്തിലി കോണ്‍ഫ്രന്‍സ് അറ്റന്‍സ് നിര്‍ത്തലാക്കി, യുണിയന്‍ നേതാക്കളുടെ പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കി, അനൗണ്‍സ്‌മെന്റ് ഡ്യൂട്ടി കണ്ടക്ടറെ ഒഴിവാക്കി ഇന്‍സ്‌പെക്‌റെ ഏല്പ്പിച്ചു, സ്റ്റേഷന്‍ മാസ്റ്റര്‍ ലീവ് വന്നാല്‍ ഇന്‍സ്‌പെക്‌റെ എല്പിച്ചു, സിഎഫ്, ബിഡി എന്നിവ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ (വിഎസ്) ചെയ്യണം, റിസര്‍വേഷന്‍ ഡുട്ടി മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്പിച്ചു, പെട്ടിക്കടകളില്‍ ചെക്കിങ്ങ് ഇന്‍പെക്ടറെ ഇരുത്തുന്ന പരിപാടി നിറുത്തി, 5 സോണല്‍ നിര്‍ത്തലാക്കി 3 എണ്ണമാക്കി, ഇനി മുതല്‍ ഡിടിഒ മാരില്ല, മുത്രപ്പുരയിലിരുന്ന വിഎസിനെയും പ്രത്യേകം റുമിലിരുന്ന ഇന്‍സ്‌പെക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും ഒരു റൂമിലാക്കി.

പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ്

ടൈംടേബിള്‍ സെല്‍ പിരിച്ച് വീട്ടു, ചീഫ് ഓഫിലെ ജീപ്പ് ഡ്രൈവര്‍മാരെ ഒഴിവാക്കി, വിജിലന്‍സിന്റെ തലപ്പത്ത് കണ്ടക്ടര്‍ മൂത്തവരെ ഒഴിവാക്കി പോലീസ് മേധാവിയെ നിയമിച്ചു, അപേക്ഷ കൊടുത്താല്‍ രസീത് കൈപ്പറ്റല്‍ നിര്‍ബന്ധമാക്കി, കാറ്റഗറിസം അവസാനിപ്പിക്കാന്‍ കണ്ടക്ടര്‍ക്ക് ഡ്രൈവറാവാം ഡ്രൈവര്‍ക്ക് കണ്ടക്ടറാവാം മെക്കാനിക്കിന് കണ്ടക്ടറാവാം.
ഡിപ്പോ എന്‍ജിനീയര്‍(ഡിഇ) മാര്‍ക്ക് എടിഒ ചാര്‍ജ് കൊടുത്തു, ബാങ്കില്‍ എപ്പോ വേണമെങ്കിലും ലോണ്‍, ഹോം ഡിപ്പോയില്‍ ജോലി, ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡിസി നിര്‍ബദ്ധമാക്കി. യുണിയന്‍ മാസ വരി നിര്‍ത്തലാക്കി, പുതിയ റിസര്‍വേഷന്‍ വെബ്‌സൈറ്റ്, ശബരിമലയില്‍ ഡിജിറ്റല്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഓണ്‍ലൈന്‍ വഴിയും, റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ക്യാഷ്‌ലെസ് സംവിധാനം.”

ചുണ്ടുകൊണ്ട് നാണയം കൊത്തിയെടുത്ത് ഗരുഡന്‍!… കാണാം ഗരുഡന്‍ തൂക്കം

ഇങ്ങനെ പോകുന്നു തച്ചങ്കരി നടപ്പിലാക്കിയ കാര്യങ്ങളുടെ ലിസ്റ്റുകള്‍. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ടായി തോന്നുമെങ്കിലും കെഎസ്ആര്‍ടിസി എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെല്ലാം ആവശ്യമാണ് എന്നായിരുന്നു നാം മനസ്സിലാക്കേണ്ടിയിരുന്നത്. തച്ചങ്കരി പോയതോടെ ഇനി ഇതെല്ലാം ചിലപ്പോള്‍ വെറുതെ ആയേക്കാം. അതിനുവേണ്ടിയാണല്ലോ ചിലരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ പുറത്താക്കുവാന്‍ ചരട് വലിച്ചത്. എന്തായാലും പൊതുജനങ്ങള്‍ തച്ചങ്കരിയുടെ ഭാഗത്താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളും കമന്റുകളും സൂചിപ്പിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts