ക്ഷേത്രത്തിലെ വസ്ത്രധാരണ പ്രത്യേകതകള്‍ അറിയിഞ്ഞരിക്കുണം

പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.
ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിന്റെ മതിലായിട്ടാണ് സങ്കല്‍പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യതേജസ്സ് തന്റെ ശരീരം ഏറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും, പരമാത്മാവും ഒരുമിച്ച് യോജിക്കുന്ന ഒരവസ്ഥയാണ് ഇതില്‍നിന്നും പ്രകടമാകുന്നത്.
‘അഹംബ്രഹ്മാസ്മി’ ഞാന്‍ തന്നെ ഈശ്വരനാകുന്നു എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കുന്നു. അത് മാത്രമല്ല ഭക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ? അതിനാല്‍ മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതേസമയം അരയ്ക്ക് താഴെ നഗ്‌നത മറയ്ക്കുകയും വേണം. ‘നഗ്‌നം’ എന്നാല്‍ തുറന്നത് എന്നര്‍ത്ഥം.
തുറന്നതെന്തും സത്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സത്യം (സൃഷ്ടി) ഇപ്പോഴും ഈ പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കയാണ്. അപ്രകാരം നാം പുരുഷനോ, സ്ത്രീയോ എന്ന് വേര്‍തിരിക്കുന്ന ഇന്ദ്രിയം തന്നെയാണ് ശരീരത്തിന്റെ യഥാര്‍ത്ഥ്യവും. അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടികളും പ്രപഞ്ച സൃഷ്ടിയെപ്പോലെ ഗൂഢമാകയാല്‍ ആ ഭാഗം മറയ്‌ക്കേണ്ടതുതന്നെ.
പ്രഭാതത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഈറനോടെയുള്ള ക്ഷേത്രദര്‍ശനം സൗഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വരചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറാന്‍ കൂടുതല്‍ സഹായിക്കുന്നു.

share this post on...

Related posts