ചർമ്മ കാന്തി കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ്

മനോഹരമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പാടുകളും കലകളും ഇല്ലാത്ത മൃദുത്വമാർന്ന ചർമ്മത്തിനായി നാം പല വഴികളാണ് തിരഞ്ഞെടുക്കുന്നത്. അതിനായി വിപണിയിൽ ലഭിക്കുന്ന വില കൂടിയ സൗന്ദര്യ വർധക വസ്തുക്കളെല്ലാം ഒരു മടിയും കൂടാതെ വാങ്ങി ഉപയോഗിക്കുന്നവരാണ് നാം. മാത്രമല്ല ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മനോഹരമായ ചർമ്മം നൽകുമെന്ന കാര്യം നമുക്കറിയാമല്ലോ! മനോഹരമായ ചർമ്മം ഉണ്ടാകുവാൻ സഹായിക്കുന്ന ഭക്ഷണങ്ങൾക്കായി തിരഞ്ഞ് നിങ്ങൾ മടുത്തുവെങ്കിൽ, ഇനി നിങ്ങൾക്ക് ആ തിരച്ചിൽ അവസാനിപ്പിക്കാം.

ഒരു ഭക്ഷണപ്രിയൻ അല്ലെങ്കിലും നിങ്ങളുടെ മുഖത്തും ചർമ്മത്തിലും തിളക്കം ഉറപ്പാക്കുന്ന ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്. അതൊലൊന്നാണ് ചോക്ലേറ്റ്. അമിത വണ്ണം ഉണ്ടാകുമെന്ന ഭയം കാരണം പല ആളുകളും ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മനോഹരമായ ചർമ്മ സ്ഥിതി ലഭിക്കാൻ ചോക്ലേറ്റ് സഹായിക്കുമെന്ന കാര്യം എത്രപേർക്കറിയാം? ചോക്ലേറ്റ് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും ചർമ്മം ഉറച്ചതും മികച്ചതുമാക്കുകയും ചെയ്യും. മറ്റൊന്നാണ് കാരറ്റ്. കാഴ്ച ശക്തി വർധിപ്പിക്കാനും, സൗന്ദര്യ ഗുണങ്ങൾ ധാരാളം നൽകുന്നതുമായ ഒന്നാണ് കാരറ്റ്. വിറ്റാമിൻ എ -യെ പരിവർത്തനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റ് ആയ ബീറ്റാ കരോട്ടിൻ സമ്പുഷ്ടമായ അളവിൽ കാരറ്റിൽ അടങ്ങിയിരിക്കുന്നു.

മറ്റൊന്നാണ് തൈര്. ചർമ്മത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നതിന് പുറമെ, ഇത് കഴിക്കുന്നത് വഴിയും ചർമ്മ സൗന്ദര്യം നിലനിർത്താം. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് തൈരിൽ. ഇത് നിങ്ങളുടെ ചർമ്മം എല്ലായ്പ്പോഴും ചെറുപ്പമായി കാണപ്പെടുവാൻ സഹായിക്കുന്നു. അതുപോലെയാണ് ബദാം. മൂന്നോ നാലോ ബദാം ദിവസേന കഴിക്കുന്നത് നല്ല ആരോഗ്യം സമ്മാനിക്കുന്നതോടൊപ്പം സൗന്ദര്യവും നൽകുന്നു. മൂന്നോ നാലോ ബദാം ദിവസേന കഴിക്കുന്നത് നല്ല ആരോഗ്യം സമ്മാനിക്കുന്നതോടൊപ്പം സൗന്ദര്യവും നൽകുന്നു. വെളുത്തുള്ളിയാണ് മറ്റൊരു താരം.വെളുത്തുള്ളിയിൽ നിറയെ ചർമ്മ സംരക്ഷണ പോളിഫെനോളുകൾ ഉണ്ട്. അത് നിങ്ങൾക്ക് മനോഹരമായ ചർമ്മം വേണമെങ്കിൽ അത്യാവശ്യമായ ഒരു ഘടകമാണ്.

Related posts