‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ സംവിധായകൻ ജിയോ ബേബിയ്ക്ക് ആരാധകൻ്റെ കത്ത്!

Film Review: The Great Indian Kitchen – Serving Patriarchy, Piping Hot!

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെ പറ്റിയുള്ള ചർച്ചകളാണ് സൈബറിടത്തിൽ ആകെമൊത്തം. ചിത്രത്തിൽ അഭിനയിച്ച നിമിഷ സജയനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും സിനിമാ പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടുകയാണ്. അതിനിടെ സംവിധായകൻ ജിയോ ബേബി വലിയ കൈയ്യടികൾ നേടുകയാണ്. ചിത്രത്തിൻ്റെ മേക്കിംഗും കഥപറച്ചിലിൻ്റെ ശൈലിയും പക്ഷവുമൊക്കെത്തന്നെയാണ് സിനിമയുടെ വിജയഘടകമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ ചിത്രത്തെ സംബന്ധിച്ചുള്ള റിവ്യൂ പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമൊക്കെ നിറയുകയാണ്. അത്തരത്തിലൊരു അനാലിസിസ് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ ജിയോ ബേബിയ്ക്ക് എഴുതിയ കത്തെന്ന രീതിയിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഈ സിനിമ കണ്ട് ഡൈവോഴ്സ് കൂടുന്നെങ്കിൽ നല്ല കാര്യമാണ്- ദി ഗ്രേറ്റ് ഇന്ത്യന്‍  കിച്ചന്‍ സംവിധായകന്‍ ജിയോ ബേബി | Madhyamam

‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ എന്ന ഒരു ചോദ്യം താൻ നേരിട്ടെന്നും അതിനെ പറ്റി അറിയണമെന്നുമാണ് അഖിൽ കരീം എന്ന പ്രേക്ഷകൻ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അഖിൽ കരീം ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയിൽ കുറിച്ചിരിക്കുന്ന കുറിപ്പ് ഏറെ പേരാണ് റിയാക്ഷനും കമൻ്റുമൊക്കെയായി പ്രതികരിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട Jeo Baby ചേട്ടന്.. The Great Indian Kitchen Movie കണ്ടു ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു. എവിടെയൊക്കെയോ Suraj Venjaramoodu ചേട്ടനിൽ ഞാൻ എന്ന മകനെ കണ്ടു.’ ‘അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാൻ കണ്ടത്. ഈ സിനിമ കണ്ടു ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ, ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ് “ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ.’

The Great Indian Kitchen' review: Brilliant take on family, religion &  patriarchy | The News Minute

‘കാരണം നായികയും നായകന്നുമല്ലേ….” ഇത് കേട്ടപ്പോൾ ഞാനും ചിന്തിച്ചു.. ശെരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കിൽ പോലും നായികയായി അഭിനയിച്ച Nimisha Sajayan നു തന്നെയാണ് കൂടുതൽ ശമ്പളം കൊടുക്കേണ്ടത്.. നിങ്ങൾ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല.’ ‘നിങ്ങൾ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞ മതി.. ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരിൽ ഈ കത്ത് ചുരുക്കുന്നു.. എന്ന് കുഞ്ഞു ദൈവവം കണ്ട് നിങ്ങളുടെ ആരാധകനായ, Akhil kareem’. ഇത്തരത്തിലുള്ള അഖിലിൻ്റെ കുറിപ്പിന് നിരവധി പേരാണ് കമൻ്റുകൾ കുറിച്ചിരിക്കുന്നത്.

Related posts