കൊടൈക്കനാലിലേക്ക് വെൽകം

വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോൾ കൊടൈക്കനാൽ. എന്നാൽ സന്ദർശനം നടത്താൻ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിൽ നിന്ന് സാധുവായ ഇ-പാസ് ആവശ്യമാണ്. കൊടൈക്കനാൽ സാധാരണഗതിയിൽ രാജ്യമെമ്പാടും നിന്ന് ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അഞ്ചര മാസമായി അടച്ചിരിക്കേണ്ടി വന്നു.കൊടൈക്കനാലിലെ ടൂറിസം വ്യവസായത്തിൽ നിന്നുള്ളവർ ടൂറിസം പ്രവർത്തനങ്ങൾ ചെറിയ തോതിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി റോസ് ഗാർഡൻ, ബ്രയന്റ് പാർക്ക്, ചെട്ടിയാർ പാർക്ക് എന്നിങ്ങനെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രം വീണ്ടും തുറക്കാൻ ദിണ്ടിഗൽ ജില്ലാ ഭരണകൂടം അനുമതി നൽകി.

അൺലോക്ക് 4.0 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തമിഴ്നാട് സംസ്ഥാന സർക്കാർ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ, സെപ്റ്റംബർ 7 മുതൽ അന്തർ ജില്ലാ ബസുകൾക്കും ട്രെയിനുകൾക്കും പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല പ്രശസ്തമായ ഗ്രീൻ വാലി വ്യൂ, ബെറിജാം തടാകം തുടങ്ങിയ സ്ഥലങ്ങൾ വനവും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഘട്ടംഘട്ടമായി തുറക്കുമെന്ന് റിപ്പോർട്ട്. അന്തർ സംസ്ഥാന യാത്രകൾക്കുള്ള ഇ-പാസ് സംവിധാനം സർക്കാർ റദ്ദാക്കിയിട്ടുണ്ടെങ്കിലും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ നീലഗിരി, കൊടൈക്കനാൽ, ഊട്ടി, യേർക്കാട് എന്നിവിടങ്ങളിലേക്ക് സന്ദർശകർക്ക് ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാലും ഒരേ ജില്ലയിൽ നിന്നുള്ളവർക്ക് ഇ-പാസുകൾ ആവശ്യമില്ല. കൊടൈക്കനാലിലേക്ക് യാത്ര ചെയ്യാൻ ഇ-പാസിന് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ ‘ടൂറിസ്റ്റ്’ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതോടനുബന്ധിച്ചു ആളുകൾ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശുചിത്വം പാലിക്കുക, വേണ്ടത്ര സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് ടൂറിസ്റ്റ് സ്ഥലങ്ങൾ തുറക്കും.

Related posts