കല്യാണത്തിന് സുന്ദരിയാകാന്‍ ചില ടിപ്‌സ്

പെണ്‍കുട്ടിയുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് ഏഴഴകു വരുന്നത് അവള്‍ കാണുന്ന സ്വപ്നങ്ങളിലൂടെയാണ്. വിവാഹത്തിന് ഇപ്പോള്‍ എല്ലാവര്‍ക്കും ഗ്രാന്‍ഡ് ആന്‍ഡ് എലഗന്റ് ലുക് മതി. പക്ഷേ, അത്ര എളുപ്പമൊന്നും ഈ ലുക്ക് സ്വന്തമാക്കാന്‍ കഴിയില്ല. ശരീരത്തിനും മുഖത്തിനുമൊപ്പം മനസ്സിനും സൗന്ദര്യം പകര്‍ന്ന് ആരെയും ആകര്‍ഷിക്കുന്ന സുന്ദരിക്കുട്ടിയാകാനുള്ള കൗണ്ട്ഡൗണ്‍ ഇതാ, തുടങ്ങിക്കോളൂ…

നിശ്ചയം കഴിഞ്ഞാല്‍ ശ്രദ്ധ വേണം

പെട്ടെന്നൊരു ദിവസമങ്ങ് സുന്ദരിയായി മാറുന്നത് സ്വപ്നത്തില്‍ മാത്രമാണ്. കല്യാണത്തിന് ഒരു മാസം മുന്‍പെങ്കിലും ഭക്ഷണത്തിലും ആരോഗ്യത്തിലും കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങള്‍ തുടങ്ങണം.

മൈലാഞ്ചി കല്യാണത്തിന് കണ്ണുകള്‍ക്ക് ഹൈലൈറ്റ്

പണ്ടൊക്കെ ചില സമുദായങ്ങളില്‍ മാത്രമേ മൈലാഞ്ചി കല്യാണമുണ്ടായിരുന്നുള്ളൂ എങ്കില്‍ ഇന്ന് അ ങ്ങനെയല്ല. മിക്ക വീടുകളിലും തലേ ദിവസത്തെ പ്രധാന പരിപാടിയാണ് മൈലാഞ്ചി കല്യാണം. സാരിയും സെറ്റുമുണ്ടും ഉപേക്ഷിച്ച് വസ്ത്രധാരണം വ ധുവിന്റെ കംഫര്‍ട് സോണിലേക്ക് മാറി. രാത്രിയിലെ ആഘോഷമായതുകൊണ്ട് ബ്രൈറ്റ് നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കിന്‍ കോംപ്ലക്ഷന്‍ ഏതുതന്നെയായാലും രാത്രിയിലെ ഫംങ്ഷന് ഏറ്റവും ഇണങ്ങുന്നത് ബ്രൈറ്റ് നിറങ്ങളില്‍ ഗോള്‍ഡനോ സില്‍വറോ വര്‍ക്ക് ചെയ്തവയായിരിക്കും. ബ്രൈറ്റ് നിറങ്ങളില്‍ ഷിമ്മര്‍ മിക്‌സ് ചെയ്ത വസ്ത്രങ്ങളും വധുവിനെ രാജകുമാരിയാക്കും. കണ്ണുകള്‍ക്കും മുടിക്കുമാണ് രാത്രി ആഘോഷങ്ങളില്‍ പ്രാധാന്യം നല്‍കേണ്ടത്. ഐഷാഡോ നല്‍കുമ്പോള്‍ ഡ്രസ്സിന്റെ നിറത്തിനൊപ്പം ഗോള്‍ഡന്‍ ഷേഡ് കൂടി നല്‍കാം. സ്‌മോക്കി ഐസ് മേക്കപ്പ് പൂര്‍ണമായി ഒഴിവാക്കാം. കണ്ണുകള്‍ക്ക് മുകളിലും താഴെയും മനോഹരമായി കാജല്‍ എഴുതാം.

മിനിമല്‍ മേക്കപ് ഏറ്റവും പുതിയ ട്രെന്‍ഡ്

വിവാഹ ദിവസം ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രധാനം തലേദിവസം ചെയ്ത മേക്കപ്പ് പൂര്‍ണമായി തുടച്ചു നീക്കുകയെന്നതാണ്. കണ്ണിന്റെ കോണുകളില്‍, ചെവിയുടെ അരികുകളിലെല്ലാം പഴയ മേക്കപ്പിന്റെ അംശങ്ങള്‍ അവശേഷിക്കും. ഇത് പുതിയ മേക്കപ്പുമായി ചേര്‍ന്ന് ഒലിച്ചിറങ്ങാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് മേക്കപ്പ് റിമൂവറും തണുത്ത വെള്ളവുമുപയോഗിച്ച് കണ്ണുകളും മുഖവും വൃത്തിയാക്കിയെന്ന് ഉറപ്പാക്കാം. ഡ്രൈ സ്‌കിനുള്ളവര്‍ ആദ്യം മോയ്‌സ്ചറൈസര്‍ ക്രീം പുരട്ടണം. ഓയില്‍ സ്‌കിന്നുള്ളവര്‍ക്ക് ജല്‍ മോയ്‌സ്ചറൈസര്‍ പു രട്ടാം. അതിനു ശേഷം പ്രൈമര്‍ ഇടാം. മേക്കപ്പിലെ പ്രധാന കാര്യമാണ് പ്രൈമര്‍. മേക്കപ്പ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ പ്രൈമര്‍ സഹായിക്കും. പ്രൈമര്‍ ഇട്ട് രണ്ടോ മൂന്നോ മിനിറ്റി നു ശേഷം കണ്‍സീലറും ഫൗണ്ടേഷനും നല്‍കാം. അടുത്ത സ്റ്റെപ്പ് കോന്‍ട്യൂര്‍ ചെയ്യണം. ചതുരമോ നീളമോ മുഖത്തിന് ഏതു രൂപമാണെങ്കിലും വിവാഹ മേക്കപ്പില്‍ കോന്‍ട്യൂര്‍ അത്യാവശ്യമാണ്. മൂക്കിന് നീളം തോന്നിക്കാനും താടിക്ക് ഒതുങ്ങിയ ഫീല്‍ കിട്ടാനും ഇതു സഹായിക്കും. ഇനി കോംപാക്ട് ഇടാം. ഇത്രയുമാണ് ബേസിക് മേക്കപ്പ്. ബാക്കിയുള്ള കാര്യങ്ങളില്‍ ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ച് യുനീക് സ്‌റ്റൈല്‍ തിരഞ്ഞെടുക്കാം. ബ്ലഷ്, ഐ മേക്കപ്്, ലിപ്‌സ്, ഹെയര്‍ എന്നിവയെല്ലാം ബേസിക് മേക്കപ്പിന് ശേഷം ശ്രദ്ധിക്കേണ്ടവയാണ്. ചെറിയ കണ്ണുള്ളവര്‍ വെള്ളനിറം കൊണ്ട് കണ്ണെഴുതിയ ശേഷം പുറമേ ബ്ലാക് കാജല്‍ നല്‍കിയാല്‍ കണ്ണുകള്‍ക്ക് വലുപ്പം തോന്നിക്കും. കാഞ്ചീപുരം സാരികള്‍ ഉടുക്കുന്നവര്‍ക്ക് സാരിക്ക് ഇണങ്ങുന്ന ബ്രൈറ്റ് നിറങ്ങളാണ് ചുണ്ടുകളില്‍ ഇണങ്ങുക. വൈറ്റ്, ഓഫ് വൈറ്റ് സാരിയുടുക്കുമ്പോള്‍ പേസ്റ്റല്‍, ലൈറ്റ് ഷേഡുകളേ ചുണ്ടുകളില്‍ അണിയാവൂ.

പുട്ട്അപ് ഹെയര്‍ സ്‌റ്റൈല്‍ സൂപ്പര്‍ ഹിറ്റ്

കല്യാണ ദിവസം ഇപ്പോള്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് പുട്ട്അപ് ഹെയര്‍ സ്‌റ്റൈലാണ്. താലി കെട്ടാനുള്ള എളുപ്പത്തിനും ഒരു ഭാരം കൂടി ഒഴിവാക്കാമല്ലോ എന്ന സന്തോഷം കൊണ്ടും നീളത്തില്‍ മുടി പിന്നിയിടുന്ന രീതി പതുക്കെ അപ്രത്യക്ഷമാവുകയാണ്. പുട്ട്അപ് ചെയ്ത മുടിയില്‍ പൂ വയ്ക്കുന്ന രീതികളിലാണ് പരീക്ഷണങ്ങളത്രയും. വട്ടത്തി ല്‍ പൂ വച്ച് കെട്ടിന്റെ നടുവിലായി സ്വര്‍ണ നെക്ലേസോ ലോക്കറ്റോ വയ്ക്കാം.

റിസപ്ഷന് ലൈറ്റ് ആന്‍ഡ് സ്‌റ്റൈലിഷ്

വിവാഹ ശേഷമുള്ള റിസപ്ഷന്‍ രാത്രിയിലായാലും പകലായാലും കോന്‍ട്യൂര്‍ മേക്കപ്പ് തന്നെ മതി. മുഖത്തെ കുറവുകള്‍ മറയ്ക്കാന്‍ മാത്രമല്ല, ഭംഗി ഹൈലൈറ്റ് ചെയ്യാന്‍ കൂടിയുള്ള കഴിവ് കോന്‍ട്യൂറിങ്ങിനുണ്ട്. വസ്ത്രങ്ങള്‍ പേസ്റ്റല്‍ ഷേഡുകള്‍ ആണെങ്കില്‍ ആഭരണങ്ങളില്‍ സിംപിള്‍ ഡയമണ്ടോ പ്രഷ്യസ് സ്റ്റോണ്‍സോ തിരഞ്ഞെടുക്കാം. ന്യൂഡ് പീച്ച്, പിങ്ക്, ലാവണ്ടര്‍ ഷേഡുകളാണ് ചുണ്ടുകളില്‍ നല്ലത്. കടും നിറങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് കോമണ്‍ ആയി അണിയാന്‍ കഴിയുന്ന ഷേഡാണ് ഫ്‌ലഷ് കളര്‍. മുടി സ്‌ട്രെയ്റ്റ്‌നിങ്, സ്മൂതിങ് ഇവ ചെയ്ത് അലസമായി അഴിച്ചിടുന്നത് പാടെ ഔട്ടായി. വണ്‍ സൈഡ് കേളും, വണ്‍ സൈഡ് പുട്ട് അപ്പും ട്രെന്‍ഡിയാണ്.

പുതുപരീക്ഷണങ്ങളും വെയിലും വേണ്ടേ വേണ്ട

സണ്‍സ്‌ക്രീന്‍ പുരട്ടിയിട്ടുണ്ടല്ലോ അതുകൊണ്ടു ധൈര്യമായി വെയിലു കൊള്ളാം എന്നാണ് ചിന്തയെങ്കില്‍ അതു മാറ്റേണ്ട സമയമാണ് ബ്രൈഡ് ടു ബി ഡേയ്‌സ്. വെയിലേല്‍ക്കാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്‌സ്ചറൈസര്‍, ഹെയര്‍ ഓയില്‍, സോപ്പ്, മേക്കപ്പ് സാധനങ്ങള്‍ എന്നിവയ്ക്കു പ കരം പുതിയവ പരീക്ഷിക്കരുത്. വിവാഹ ദിവസം കൂടുതല്‍ വെളുത്തിരിക്കാം, കണ്ണിന് താഴത്തെ കറുപ്പകറ്റാം എന്നീ ചിന്തകളോടെ പുതിയ സൗന്ദര്യ വര്‍ധകങ്ങള്‍ ഉപയോഗിച്ചാല്‍ റിയാക്ഷനുകള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

കംഫര്‍ട്ട് ആയിരിക്കാന്‍ ചില ടെക്‌നിക്‌സ്

ആഭരണം: ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വേണം കല്യാ ണത്തിനായി തിരഞ്ഞെടുക്കാന്‍. മൂന്നോ നാലോ മാലയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അരപ്പട്ട മൂടുന്ന വിധം മാലകള്‍ അണിയരുത്.

കറുപ്പ് ഷേഡ് കൂടുതലുള്ള ആന്റിക് ആഭരണങ്ങളേക്കാള്‍ ഹിറ്റ് ഗോള്‍ഡന്‍ മാറ്റ് ഫിനിഷിങ്ങോടു കൂടിയ ആഭരണങ്ങളാണ്.

ചെരിപ്പ് : പതിവായി ധരിക്കുന്ന ചെരിപ്പിന്റെ ഡിസൈനര്‍ വേര്‍ഷന്‍ വേണം വിവാഹനാളില്‍ അണിയാന്‍. ചെറിയ രീതിയല്‍ പോലുമുണ്ടാകുന്ന ഷൂ ബൈറ്റ് മുഖത്തെ സന്തോഷത്തെ അപ്രത്യക്ഷമാക്കും. സ്ഥിരമായി ഫ്‌ലാറ്റ് ചെരിപ്പുക ള്‍ ഇടുന്നവര്‍ വിവാഹത്തിന് ഹൈഹീല്‍സ് ഉപയോഗിക്കരുത്. എല്ലാ ദിവസത്തേക്കാളും നൂറുമടങ്ങ് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം വിവാഹദിനത്തില്‍.

നഖങ്ങള്‍ : വിവാഹ ദിവസം നെയില്‍ ആര്‍ട് പോലെയുള്ളവ പൂര്‍ണമായി ഒഴിവാക്കാം. നെയില്‍ ആര്‍ട് എളുപ്പത്തില്‍ നശിച്ചു പോകാനുള്ള സാധ്യതയേറെയാണ്. വിവാഹ ദിവസം സാരിയുടെ അതേ കളറിനൊപ്പം ഗോള്‍ഡന്‍ ടച്ച് കൂടിയുള്ള നെയില്‍ പോളിഷ് തിരഞ്ഞെടുക്കാം.

ലിപ്സ്റ്റിക്: ഏറ്റവും കംഫര്‍ട്ട് ആയ നിറങ്ങള്‍ വേണം വിവാഹ ദിവസം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. അതുവരെ പരിചിതമല്ലാത്ത കളറുകള്‍ ചിലപ്പോള്‍ കോണ്‍ഫിഡന്‍സ് കുറയ്ക്കും.

സന്തോഷമുള്ള മനസ്സിലേ സന്തോഷത്തോടെയുള്ള ചി രി വിരിയൂ. വിവാഹം നിശ്ചയിക്കുന്നതു മുതല്‍ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിര്‍ത്തണം.

വിവരങ്ങള്‍ക്കു കടപ്പാട്: വനിത

share this post on...

Related posts