റിലീസിനൊരുങ്ങി ‘വാങ്ക്’: ജനുവരി 29 ന് പ്രേക്ഷകരിലേക്ക്!

സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘വാങ്ക്’. ഉണ്ണി ആറിൻറെ കഥയെ ആസ്പദമാക്കി ചെയുന്ന ചിത്രമാണിത്. മുസ്ലിം പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. മാത്രമല്ല മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. സെവൻ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദ്ദീൻ ഉം ഷെബീർ പത്താനും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ സഹ നിർമാതാക്കൾ ഉണ്ണി ആറും ട്രെൻസ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജൻ, ഗപ്പി ക്ക് ശേഷം നന്ദന വർമ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണി കൃഷ്ണൻ എന്നിവരാണ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോയ് മാത്യു മേജർ രവി, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, സിറാജുദ്ദീൻ, വിജയൻ വി നായർ, ശബ്ന മുഹമ്മദ്, സരസ ബാലുശ്ശേരി, തസ്നി ഖാൻ, ദർശൻ, സാക്കിബ് തുടങ്ങിയവരാണ്. പൊന്നാനി, വടക്കേക്കാട്, കുന്നംകുളം, വഴനി ഡാം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിന് പി എസ് റഫീഖിന്റെ വരികൾക്കു ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു.

Related posts