വിവോ യു20 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു; സവിശേഷതകള്‍

വിവോയുടെ യു സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചു. വിവോ യു20. മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ വിവോയുടെ യു10 സ്മാര്‍ട്‌ഫോണില്‍ നിന്നും പ്രകടമായ ചില മാറ്റങ്ങളോടെയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും ഇര ഫോണുകളും തമ്മില്‍ നിരവധി സമാനതകളുമുണ്ട്. രൂപകല്‍പന, റാം, സ്റ്റോറേജ് എന്നിവയിലെല്ലാം ഇരുഫോണുകളും സമാനത പുലര്‍ത്തുന്നു. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങളാണ് യു20 യില്‍ ഉള്ളത്. പുതിയ സെന്‍സറുകളും പ്രൊസസര്‍ ചിപ്പും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു.

സവിശേഷതകള്‍

വിവോ യു20 സ്മാര്‍ട്‌ഫോണില്‍ 6.51 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാല്‍കോമിന്റെ മിഡ് റേഞ്ച് പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്പ് ആണിതില്‍ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി റാമില്‍ 64 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് ഫോണിനുണ്ട്.

ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 9 ആണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഇതില്‍ നല്‍കിയിരിക്കുന്നു.

ക്യാമറ

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് യു20 സ്മാര്‍ട്‌ഫോണിലുള്ളത്. 16 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 499 സെന്‍സറാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം എട്ട് എംപി വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിവയും റിയര്‍ ക്യാമറ മോഡ്യൂളില്‍ ഉള്‍പ്പെടുന്നു.

സെല്‍ഫിയെടുക്കാനും വീഡിയോ കോള്‍ ചെയ്യാനുമായി 16 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എഐ, എആര്‍ സ്റ്റിക്കറുകളും, സൂപ്പര്‍ വൈഡ് ആംഗിള്‍ വീഡിയോ മോഡ്, ടൈം ലാപ്‌സ്, സ്ലോമോ, 4കെ വീഡിയോ റെക്കോഡിങ് സൗകര്യങ്ങള്‍ വിവോ യു20 ക്യാമറയിലുണ്ടാവും. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പിറകിലാണ് സ്ഥാപിച്ചിട്ടുള്ളത്.

വിവോ യു20 സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം വേരിയന്റിന് 10,990 രൂപയും ആറ് ജിബി റാം വേരിയന്റിന് 11,990 രൂപയും ആണ് വില. നവംബര്‍ 28 ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണില്‍ നിന്നും വിവോ ഇ-സ്റ്റോറില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്.

share this post on...

Related posts