ഇസഡ് 1പ്രോയുമായി വിവോ വീണ്ടും

മുന്‍ നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ ഇസഡ് 1പ്രോ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 പ്രോസസ്സര്‍, എഐ എഞ്ചിന്‍ സ്പോര്‍ട്സ് എന്നീ പ്രത്യേകതകള്‍ അടങ്ങുന്ന സ്മാര്‍ട്ഫോണാണ് വിവോ ഇസഡ് 1 പ്രോ. 4ഏആ+64ഏആ, 6ഏആ+64ഏആ, 6ഏആ+128ഏആ എന്നിങ്ങനെ വിവോ ഇസഡ് 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 14990, 16990, 17990 രൂപ എന്നിങ്ങനെയാണ് വില. സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ഫ്ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഇസഡ് 1പ്രോ സ്വന്തമാക്കാം. മികച്ച പ്രകടനം, ഉയര്‍ന്ന വേഗത, ആകര്‍ഷകമായ ഡിസൈന്‍, പകരം വെക്കാനില്ലാത്ത നൂതന ഫീച്ചറുകള്‍ എന്നിവ ന്യായമായ വിലയില്‍ ലഭിക്കുന്നു എന്നതാണ് ഇസഡ് 1പ്രോ ജനപ്രിയമാക്കുന്നത്. 712എഐഇ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 4ജിബി /6ജിബി റാം 64ജിബി /128ജിബി റോം എന്നിവ അതിശയകരമായ വേഗതയും പ്രകടനവും സാധ്യമാക്കുന്നു. കൂടാതെ 10എന്‍എം ഡിസൈനോടുകൂടിയ 64ബിറ്റ് സിപിയു ക്വാല്‍കൊം ക്രയോ 360, 2.3ജിഗാ ഹെട്സ് ക്ലോക്ക് സ്പീഡ്, അഡ്രിനോ 616 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവ സ്മാര്‍ട്ഫോണിന്റെ വേഗത പതിന്‍ മടങ്ങ് വര്‍ധിപ്പിക്കുന്നു.

share this post on...

Related posts