വിറ്റാമിൻ ഡി കുറഞ്ഞാൽ ഗുരുതരമായ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും

9 Vitamin D Benefits You Should Know—and How to Get More in Your Diet |  Health.com

ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ് പലതരം പോഷകങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ വരുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

Vitamin D: All you need to know! - HealthifyMe Blog

ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ഡി പോഷകങ്ങൾ പ്രധാനമാണ്. അസ്ഥികളുടെ നിർമ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി നിങ്ങൾക്ക് ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ഏറ്റവും സാരമായി ബാധിക്കുന്നു.

Healthy Vitamin D Foods: 4 Vegetarian Sources Of Vitamin D You Can Try -  NDTV Food

ഈയൊരു വിറ്റാമിന്റെ അഭാവം നിങ്ങളെ വളരെ പെട്ടെന്ന് തന്നെ രോഗികളാകാൻ ഇടയാക്കും. നിങ്ങൾ നന്നായി ഉറങ്ങുകയും നന്നായി വിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും ക്ഷീണത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് കുറവാണെന്ന് തന്നെയാണ്. ഒരാളിൽ ഇത്തരത്തിൽ മുടികൊഴിച്ചിൽ അമിതമാകുന്നതിന് പിന്നിൽ വിറ്റാമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. ഏതൊരാളുടെയും ശാരീരിക ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഡി എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന വസ്തുത ഇപ്പോൾ മനസ്സിലായില്ലേ.

Vitamin D for Toddlers – Importance and Intake Advice - Aptaclub

അതുകൊണ്ടുതന്നെ ശരീരത്തിൻ്റെ ദൈനംദിന ആവശ്യകതകൾക്ക് അനുയോജ്യമായ അളവിൽ വിറ്റാമിൻ ഡി ശരീരത്തിന് നൽകുന്നതിനുള്ള മാർഗങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പോഷകങ്ങളുടെ ഉറവിടമായ കൂൺ, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. നിങ്ങൾ നോൺ-വെജിറ്റേറിയൻ ആണെങ്കിൽ, നിങ്ങളുടെ വിറ്റാമിൻ ഡി അളവ് ഉയർത്തുന്നതിനായി സാൽമൺ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതോടൊപ്പം പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന് വിറ്റാമിൻ ഡി നൽകുന്നതിനായി ദിവസവും കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്.

Related posts