വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര’ റിലീസ് തീയ്യതി പ്രഘ്യപിച്ചു!

വിശാൽ നായകനായി അഭിനയിക്കുന്ന ‘ചക്ര’യുടെ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സൈബർ ക്രൈമിൻറെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് വിശാലിൻറെ ‘ചക്ര’. ചക്ര’ യുടെ 4 ഭാഷകളിലുള്ള ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിന് എത്തുന്നത്.ഫെബ്രുവരി 19 നു ലോകമെമ്പാടും ചക്ര പ്രദർശനത്തിനെത്തും. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ’ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ്. നേരത്തേ അണിയറക്കാർ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ’ എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ദശലക്ഷ കണക്കിനു കാഴ്ച്ചക്കാരെയാണ്‌ വീഡിയോകൾക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ് . മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിഷലിന്റേത്‌ . ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ചിത്രത്തിൽ കെ.ആർ വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കർ, മനോബാല, വിജയ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. അനൽ അരശാണ് സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ‘ചക്ര’ നിർമ്മിച്ചിരിക്കുന്നത്. സി.കെ.അജയ് കുമാറാണ് പി ആർ ഒ.

Related posts