വിരാട് കോഹ്ലി – ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരം

virat-kohly

മാഞ്ചസ്റ്റര്‍: 20-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമെന്ന ചരിത്രനേട്ടം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കോഹ്ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇതുവരെ ഈ നേട്ടം ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളില്‍നിന്നായിരുന്നു മക്കല്ലം 2000 റണ്‍സ് നേടിയത്. ട്വന്റി-20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോഹ്ലി. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.

share this post on...

Related posts