വിവാഹ ഫോട്ടോഷൂട്ടില്‍ ചുംബിക്കുന്നതിനിടയില്‍ ‘തിരമാല’: വൈറല്‍ ഫോട്ടോഷൂട്ട്

തിരമാലകള്‍ക്കറിയില്ലല്ലോ അവര്‍ പ്രണയാര്‍ദ്രമായി ചുംബിക്കുകയാണെന്ന്. അതുകൊണ്ടാവും ആ ഭീമന്‍ തിരമാല ആര്‍ത്തലച്ചു റ്റിമ്മിനും ബിക്കെയുക്കും ഇടയിലേയ്ക്ക് എത്തിയത്. അലാസ്‌കന്‍ തീരത്തുവച്ച് റ്റിമ്മിന്റെയും ബിക്കെയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടയിലാണ് തിരമാല കട്ടുറുമ്പായി എത്തിയത്. ഒരു വേനല്‍ക്കാലത്തായിരുന്നു ബിക്കെയുടെ ടെക്‌സാസിലെ വീട്ടിലെ എ.സി പണിമുടക്കുന്നത്. എ.സി നന്നാക്കാന്‍ എത്തിയതായിരുന്നു റ്റിം അങ്ങനെ ഇരുവരും പ്രണയത്തിലായി. തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ കാമറയിലാക്കാനായി ഇരുവരും തിരഞ്ഞെടുത്തത് അലാസ്‌കയായിരുന്നു. ബിക്കെയുടെ അമ്മ ഒരു ആഗ്രഹം പറഞ്ഞു വിവാഹ വസ്ത്രത്തില്‍ ഇരുവരും ചേര്‍ന്ന് കുറച്ച് ചിത്രങ്ങള്‍ എടുക്കണം. അതിനായി നിയമിച്ചത് ഒരു പ്രദേശിക ഫോട്ടോഗ്രാഫറായ സണ്ണി ഗോള്‍ഡനെയായിരുന്നു. ഷൂട്ടിനായി വെള്ള നിറത്തിലുള്ള വെഡ്ഡിങ് ഡ്രസായിരുന്നു ബിക്കെ തിരഞ്ഞെടുത്ത്. റ്റിം കാക്കിത്തുണികൊണ്ടുള്ള പാന്റും വെള്ള നിറത്തിലുള്ള ലിനന്‍ ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. കടല്‍ത്തീരത്തായതു കൊണ്ടു തന്നെ വസ്ത്രങ്ങള്‍ അല്‍പ്പം നനയുമെന്ന് ഇരുവര്‍ക്കും അറിയാമെങ്കിലും അത് ഇത്രയ്ക്കാകുമെന്ന് ഇരുവരും കരുതില്ല. ഫോട്ടോയ്ക്കായി പരസ്പരം ചുംബിച്ചു നില്‍ക്കുന്നതിനിടയിലാണ് ഒരു ഭീമന്‍ തിരമാല പാഞ്ഞുവന്നത്. നിമിഷം നേരം കൊണ്ട് അത് ഇരുവരെയും മൂടുകയായിരുന്നു.

ആ നിമിഷത്തിന്റെ മനോഹാരിതയും സ്വഭാവികതയും അല്‍പ്പം പോലും ചോര്‍ന്നു പോകാതെ സണ്ണി ഗോള്‍ഡാന്‍ തന്റെ കാമറയിലാക്കി. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അതികം സമയം വേണ്ടി വന്നില്ല. ആ തിരമാല വന്നു മൂടിയ നിമിഷം ഫോട്ടോഗ്രാഫര്‍ ഷൂട്ട് ചെയ്യില്ലാന്നായിരുന്നു കരുതിയത് പക്ഷേ അദ്ദേഹം അത് ഭംഗിയായി ഷൂട്ട് ചെയ്തു-ആ നിമിഷത്തെക്കുറിച്ച് ബിക്കെ പറയുന്നു. വസ്ത്രത്തില്‍ നിറയെ മണലും, ചെളിയും നിറഞ്ഞു എങ്കിലും തങ്ങള്‍ ആ നിമിഷം ആസ്വദിച്ചു, വളരെ ഏറെ സന്തോഷം തോന്നി എന്നും ഇവര്‍ പറയുന്നു. വസ്ത്രങ്ങള്‍ ഡ്രൈക്ലിന്‍ ചെയ്യാനുള്ള സൗകാര്യമുള്ളതു കൊണ്ട് വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒരു പരിധി വരെ സമാധാനം ഉണ്ടെന്ന് ഇരുവരും പറയുന്നു.

share this post on...

Related posts