‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും!

Pranav Mohanlal, Kalyani Priyadarshan to star in Vineeth Sreenivasan's  Hridayam | Entertainment News,The Indian Express

ഹൃദയം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിടയിൽ നിന്ന് മാസ്റ്റർ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. മാസ്കണിഞ്ഞ് തീയേറ്ററിൽ ‘മാസ്റ്റർ’ കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ്. സെൽഫി ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും കല്യാണി പങ്കുവെച്ചിട്ടുണ്ട്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയം സിനിമയുടെ ഷൂട്ടിങിന് ബ്രേക്ക് നൽകിക്കൊണ്ടാണ് മാസ്റ്റർ സിനിമ കാണാൻ ഇവർ എത്തിയത്. പ്രണവ് മോഹൻലാലും കല്യാണിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. മാസ്റ്ററിന് വേണ്ടി ഷൂട്ടിങ്ങിന് ഇടവേളയെടുത്തു, പ്രണവും കല്യാണിയും വിശ്വജിത്തും സിത്താരയും കൂടി സിനിമയ്ക്കെത്തി.

അവസാനം ബിഗ് സ്ക്രീനിൽ തന്നെ കാണാനായി, മാസ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തം, എന്ന് കുറിച്ചാണ് വിനീത് ഇൻസ്റ്റ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഏറെ നാളുകൾക്ക് ശേഷം കൈയ്യടികൾക്കും വിസിലടിക്കും മധ്യേയിരുന്ന് സിനിമ കണ്ടു. ഏറെ ഫൺ ആയിരുന്നു. ബിഗ് സ്ക്രീൻ അനുഭവം തിരിച്ച് തന്നെ ലോകേഷിന് നന്ദി. എന്ന് കുറിച്ചുകൊണ്ട് മാസ്റ്റർ സംവിധായകനായ ലോകേഷ് കനകരാജ് ഹൃദയം ലൊക്കേഷൻ സന്ദർശിച്ചപ്പോഴുള്ള ചിത്രവും വിനീത് പങ്കുവെച്ചിട്ടുണ്ട്. ഈ അനുഭവം വർണ്ണിക്കാൻ വാക്കുകളില്ല എന്ന് കുറിച്ചുകൊണ്ടാണ് കല്യാണി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് കാലത്തും കളക്‌ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന മാസ്റ്റർ ഇതിനകം ഇന്ത്യയിൽ നിന്ന് 125 കോടി ബോക്സോഫീസ് കളക്ഷൻ നേടിയിട്ടുണ്ട്.

Related posts