ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തമിഴ്നടന്‍ വിക്രത്തിന്റെ മകന് ധ്രുവ് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ 3.50 ന് ടിടികെ റോഡിലായിരുന്നു അപകടം.
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു ദ്രുവിനെതിരെ പോലീസ് കേസെടുത്തു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കമേഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.