കേരളത്തിനു തെലുങ്കു താരം വിജയ് ദേവരകൊണ്ടയുടെ സഹായഹസ്തം

vijay

ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട അഞ്ചുലക്ഷം രൂപ നല്‍കി. പെല്ലി ചൂപ്പുളു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വിജയ് ദേവരകൊണ്ട.

കേരളം പ്രളയ ദുരിതത്തില്‍ പെട്ടിരിക്കുകയാണെന്നും അവസ്ഥ മോശമാണെന്നും മനസിലാവുന്നു. ഒരു അവധിക്കാലകേന്ദ്രം എന്ന നിലയില്‍ എപ്പോഴും എന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ വരാറുണ്ട് കേരളം. എന്റെ സിനിമകളോടും സ്‌നേഹം കാണിച്ചിട്ടുണ്ട് മലയാളികള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ അനേകം നല്ല മനുഷ്യരെ കേരളത്തില്‍ നിന്നാണ് ഞാന്‍ പരിചയപ്പെട്ടത്. ഈ ദുരിതകാലത്ത് വ്യക്തിപരമായി എങ്ങനെ ഇടപെടണമെന്ന് എനിക്കറിയില്ല. എന്നാലും നിങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്, വിജയ് ദേവരകൊണ്ട തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

share this post on...

Related posts