‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘


സൈസ് സീറോ ഇമേജും നായികമാരും ബോളിവുഡില്‍ ചുവട് ഉറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബോളിവുഡിന്റെ സ്റ്റീരിയോ ടൈപ്പ് നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ‘ ദി ഡേട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലെ തടിച്ച, ആകാരവടിവുള്ള നായികാ കഥാപാത്രമായി വിദ്യ ബാലന്‍ എത്തുന്നത്.

READ MORE:  ” ധരിച്ച വസ്ത്രം പണി കൊടുത്തു.., ഈജിപ്ഷ്യന്‍ നടി ഇപ്പോള്‍ നിയമക്കുരുക്കില്‍.. ”

സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുത്രിയ ഒരുക്കിയ ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസ് ആയിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാവുമ്‌ബോള്‍ ആ സിനിമ തന്ന അനുഭവങ്ങളെയും അംഗീകാരങ്ങളെയും അനുസ്മരിക്കുകയാണ് വിദ്യ. ഏറെ പേരും പ്രശസ്തിയും നേടി തന്ന ആ ചിത്രം തന്റെ ജീവിതം തന്നെ എക്കാലത്തേക്കുമായി മാറ്റിമറിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ വിദ്യാബാലന്‍ പറയുന്നത്.

‘2017 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസാവുന്നത്. എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു അത്. പക്ഷേ, ഇപ്പോഴും ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മിലന്‍ ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതല്‍ അവസാനം വരെ മിലനെന്റെ കൈപ്പിടിച്ചു. സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സില്‍ക്ക് ആവാന്‍ എന്നെ തിരഞ്ഞെടുത്ത നിര്‍മാതാവ് ഏക്താ കപൂറും മിലനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാന്‍,’ 39 കാരിയായ വിദ്യ ബാലന്‍ പറയുന്നു.

വിദ്യയ്‌ക്കൊപ്പം തുഷാര്‍ കപൂര്‍, നസ്‌റുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ദി ഡേട്ടി പിക്ച്ചര്‍’. സില്‍ക്ക് സ്മിത ആയുള്ള വിദ്യയുടെ വേഷപ്പകര്‍ച്ച ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം ദീപിക രണ്‍വീര്‍ വിവാഹസമയത്ത് സംവിധായകന്‍ മിലനൊപ്പം നിന്നെടുത്ത ഒരു ചിത്രവും വിദ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts