മുടി ബോബ് ചെയ്ത്, ചുവന്ന സാരിയുടുത്ത് വിദ്യാ ബാലന്‍

പ്രമുഖ ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രം ശകുന്തള ദേവിയിലെ ടീസര്‍ പുറത്ത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിദ്യാബാലന്റെ ലുക്കാണ് ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുടി ബോബ് ചെയ്ത് ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന വിദ്യാ ബാലനെയാണ് ടീസറില്‍ കാണുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ ആരംഭിക്കാനിരിക്കുകയാണ്. ശകുന്തള ദേവി- ഹ്യുമന്‍ കംപ്യൂട്ടര്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചര്‍സ് നെറ്റ്വര്‍ക്സ് പ്രൊഡക്ഷന്‍സും അബുന്‍ഡാനിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശകുന്തള ദേവിയെ ബിഗ്സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ താന്‍ വളരെ സന്തോഷിക്കുന്നു എന്നാണ് വിദ്യ പറഞ്ഞത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഇന്ത്യയുടെ ചൊവ്വ ദൗത്യം പ്രമേയമാക്കിയുള്ള മിഷന്‍ മംഗളിന് പിന്നാലെയാണ് വിദ്യാ ബാലന്‍ ശകുന്തള ദേവിയില്‍ അഭിനയിക്കുന്നത്.

share this post on...

Related posts