താന്‍ റിലിജസല്ല, സ്പിരിച്വലാണെന്ന് വിദ്യാ ബാലന്‍

മതവിശ്വാസം എന്നത് ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നുവെന്ന് വിദ്യാ ബാലന്‍. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ പ്രൊമോഷന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ശാസ്ത്രത്തെയും മതത്തെയും കുറിച്ച് സംസാരിച്ചത്. ചിത്രത്തില്‍ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായാണ് വിദ്യ വേഷമിടുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി.
വിദ്യയുടെ വാക്കുകള്‍-‘ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതില്‍ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍ ഇവ പരസ്പരം മാറി നില്‍ക്കേണ്ടതില്ല’-വിദ്യ പറയുന്നു.

share this post on...

Related posts