ഫോണ്‍ ചാര്‍ജ് ചെയ്തതോടെ ‘വാര്‍’ നിശ്ചലം; കളിക്കിടെ വന്‍ പിഴവ്

വീഡിയോ അസ്റ്റിസ്റ്റ് റഫറി(വാര്‍) എന്ന സംവിധാനം കൊണ്ട് വന്നതിന് ശേഷം ഫുഡ്‌ബോള്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. റഫറിയിങ്ങിലെ പിഴവുകള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ വാറിനായിട്ടുണ്ട്.

എങ്കില്‍ കൂടിയും വാര്‍ സംവിധാനത്തിന്റെ സാങ്കേതികത്തകരാര്‍ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ലീഗില്‍ വാര്‍ തടസപ്പട്ടത് ഇതിനകം വലിയ വാര്‍ത്താശ്രദ്ധ നേടിക്കഴിഞ്ഞു. മത്സരത്തിനിടെ സ്റ്റേഡിയം ജീവനക്കാരിലൊരാള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി, വീഡിയോ സ്‌ക്രീന്‍ ബന്ധം വിച്ഛേദിച്ചതോടെയാണ് വാര്‍ സംവിധാനം തടസപ്പെട്ടത്.

ലീഗില്‍ അല്‍ നാസറും അല്‍ ഫത്തേയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. തീരുമാനം പുനപരിശോധിക്കാന്‍ റഫറിയെത്തിയപ്പോള്‍ വാര്‍ സംവിധാനം നിശ്ചലമായിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഒട്ടേറെ ട്രോളുകള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.

Related posts