കൂട്ടുപാതയിലെ നിവാസികള്‍ക്ക് നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി ലഭ്യമാക്കി വി

പാലക്കാട്: മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കഴിഞ്ഞ 15 മാസമായി ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള മാര്‍ഗമായി ടെലികോം കണക്ടിവിറ്റി തുടരുകയാണ്.  കേരളത്തില്‍ കൂടുതല്‍ വിപുലമായി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി ലഭ്യമാക്കാനായി സംസ്ഥാനത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി ടെലികോം സേവന ദാതാവായ വി പാലക്കാട് ജില്ലയിലുടെ മുണ്ടൂര്‍ പഞ്ചായത്തിലെ കൂട്ടുപാതയില്‍ ആദ്യത്തെ ടെലികോം ടവര്‍ സ്ഥാപിച്ചു.  കൂട്ടുപാതയില്‍ ആദ്യമായൊരു ടെലികോം ടവര്‍ എത്തിയതോടെ ഇതുവരെ മൊബൈല്‍ കോളുകളിലൂടേയും ഇന്റര്‍നെറ്റിലൂടേയും കണക്ടഡ് ആയി തുടരാന്‍ അവസരമില്ലാതിരുന്ന പ്രദേശവാസികള്‍ക്ക് പഠനത്തിന്റെ ലോകം തുറന്നു കിട്ടുകയും ജോലിക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സാധ്യതകള്‍ ലഭിക്കുകയുമാണ് ഉണ്ടായിരിക്കുന്നത്. 

കൂട്ടുപാതയില്‍ പ്രവര്‍ത്തനമാരംഭിച്ച വി ടെലികോം സൈറ്റ് ഇവിടെയുള്ള യുവ വിദ്യാര്‍ത്ഥികളുടേയും ജോലി ചെയ്യുന്ന മാതാപിതാക്കളുടേയും മറ്റു പ്രദേശവാസികളുടെയും സാന്നിധ്യത്തില്‍ മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത എം. വി. കമ്മീഷന്‍ ചെയ്തു.

കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി സേവന ദാതാവ് എന്ന നിലയില്‍ സംസ്ഥാനത്തുടനീളം 1.6 കോടി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന വി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വോയ്‌സും ഡാറ്റയും നല്‍കി അവരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ജീവിതത്തില്‍ മുന്നേറാനും സഹായിക്കുന്നതില്‍ പ്രതിബദ്ധരാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ കേരള, തമിഴ്‌നാട് ബിസിനസ് മേധാവി എസ്. മുരളി ചൂണ്ടിക്കാട്ടി.  കൂട്ടുപാതയിലെ യുവ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്കും ജോലിക്കാര്‍ക്കും തടസങ്ങളില്ലാത്ത വോയ്‌സ്, ഡാറ്റാ കണക്ടിവിറ്റികള്‍ ലഭ്യമാക്കാനും സാധിച്ചത് വിയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts