കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് വെള്ളാപ്പള്ളി

vellappilli natesan

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കൂട്ടിചേര്‍ത്തു.

ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണ്. പിണറായി വിജയന്‍ ഇഷ്ടമുള്ള നേതാവാണ്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

share this post on...

Related posts